| Friday, 19th June 2015, 4:45 pm

ഇതാ സ്വത്തിന്റെ പകുതി നിനക്ക്.. ഭാര്യയോട് വിചിത്രമായ പകപോക്കലുമായി ഒരാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാര്യമാരോട് പലവിധത്തിലുള്ള പകപോക്കലുകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെയിതാ വിചിത്രമായൊരു പകപോക്കല്‍. വിവാഹമോചനം നേടിയ ഭാര്യക്ക് തന്റെ സ്വത്തിന്റെ പകുതി നല്‍കണമെന്ന കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ഭര്‍ത്താവ് ഭാര്യയോടുള്ള തന്റെ ദേഷ്യം പ്രകടിപ്പിച്ചത്. അതിനായി തന്റെ വീട്ടിലെ എല്ലാ സാധനങ്ങളും നേര്‍പകുതി മുറിച്ച ഭാര്യക്ക് അയച്ചുകൊടുക്കുകയും മറുപാതി ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെക്കുകയായിരുന്നു ഇയാള്‍.

ലോറയ്ക്ക് വേണ്ടി എന്ന പേരില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഓരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ” “മനോഹരമായ” 12 വര്‍ഷങ്ങള്‍ക്ക് നന്ദി, നീ ശരിക്കും പകുതി സ്വന്തമാക്കി, എന്റെ പിന്‍ഗാമിക്ക് ആശംസകള്‍” എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താഴെയുണ്ട്. വീഡിയോയുടെ ആധികാരികതയെത്രയെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ ഇനി കാണാം…

We use cookies to give you the best possible experience. Learn more