| Monday, 27th July 2026, 2:36 pm

സി.ജെ.പി സമരത്തിലെ വൈറല്‍ താരം: അഭിനവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ദല്‍ഹി പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന സമര വേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ദല്‍ഹി പൊലീസ്.

സി.ജെ.പി സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച റീലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദല്‍ഹി ആസ്ഥാനമായുള്ള കോണ്‍ണ്ടറ്റ് ക്രിയേറ്റര്‍ കൂടിയാണ് അഭിനവ്. അഭിനവിന്റെ പേജിലൂടെ പങ്കുവെച്ച ജെന്‍ സി പ്രതിഷേധ രീതികള്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.

സി.ജെ.പി പ്രതിഷേധത്തിനിടെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവെച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും ദല്‍ഹി പൊലീസ് സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അഭിനവിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള നടപടി.

അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിലവില്‍ ദല്‍ഹി പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും ഒരു തരത്തിലുള്ള നടപടിയും എടുക്കില്ലെന്നും സി.ജെ.പിയുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നു.

Content Highlight: Viral star of the CJP protest: Delhi Police suspends Abhinav’s Instagram account.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more