| Sunday, 31st May 2026, 10:47 am

'മന്ത്രി ആന്റി പറഞ്ഞത് തെറ്റാണ്, എന്റെ അമ്മാമ്മ ഓമനയാണ്'; ബിന്ദു കൃഷ്ണയെ തിരുത്തി 'ബിര്‍ണാണി' ശങ്കു

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ശങ്കു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രസ്താവന തിരുത്തി വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്,

അങ്കണവാടിയില്‍ ബിരിയാണി കൊടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പോരായ്മകള്‍ വിശദീകരിക്കുന്നതിനടെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ് ‘ബിര്‍ണാണി’ ആവശ്യപ്പെട്ട ശങ്കു എന്നാണ് മന്ത്രി പറഞ്ഞത്.

കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചുമകനാണ് ബിരിയാണി ചോദിച്ച ശങ്കു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ബിന്ദു കൃഷ്ണയുടെ മറുപടി.

എന്നാല്‍ മന്ത്രി ആന്റി പറഞ്ഞത് തെറ്റാണെന്നും തന്റെ അമ്മാമ്മ ഓമനയാണെന്നും പറഞ്ഞുകൊണ്ട് ശങ്കു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെ മന്ത്രിക്കെതിരെ ട്രോളുകളും ഉയരുകയാണ്.

സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായി നില്‍ക്കുന്ന സമയത്തും ഇങ്ങനെ നുണ പറയാന്‍ ചില്ലറ ചങ്കൂറ്റമൊന്നും പോരാ, നുണ പറച്ചിലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി ആകും തുടങ്ങിയ ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ശങ്കുവിന്റെ വീഡിയോ മുന്‍ മന്ത്രി വീണാ ജോര്‍ജും പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ അങ്കണവാടികളിലടക്കം ബിരിയാണി നല്‍കിത്തുടങ്ങുകയും കേരളം ‘ബിരിയാണി ചലഞ്ച്’ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Viral star ‘Birnani’ Shanku corrects Minister Bindu Krishna

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more