| Sunday, 20th May 2018, 1:05 pm

വൈറസ് പനി: എട്ടു പേരുടെ നിലഗുരുതരം; 25 പേര്‍ കൂടെ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് വൈറല്‍ പനി സ്ഥിരീകരിച്ചവരില്‍ എട്ട്‌പേരുടെ നില ഗുരുതരം. പനി ബാധിച്ച് ആറ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതില്‍ നാല് പേരില്‍ മാത്രമേ സമാന വൈറസ് സ്ഥിരീകരിച്ചിട്ടുള്ളു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ച രണ്ട് പേരിലും ചികിത്സയിലുള്ള രണ്ട് പേരിലുമാണ് വൈറസ് സ്ഥിരീകരിച്ചത്.

തിരിച്ചറിയാനാകാത്ത വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ മുന്‍ കരുതലുകള്‍ എടുക്കകയാണ് സര്‍ക്കാര്‍. പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്‌സ് വഹിക്കും മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍. സമാന വൈറസ് പനി കണ്ടെത്തിയവരാണ് നിരീക്ഷിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചു.

Latest Stories

We use cookies to give you the best possible experience. Learn more