കൊച്ചി: രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു രണ്ട് മണിക്കൂര്‍ സിനിമ. അതും ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും നാല് ഫൈറ്റും 8 ഗാനങ്ങളും 4 ഫ്‌ളാഷ് ബാക്ക് സീനുകളും. തീര്‍ന്നില്ല ഇതെല്ലാം ഷൂട്ട് ചെയ്തത് സിംഗിള്‍ ഷോട്ടില്‍.
പറഞ്ഞുവരുന്നത് നവാഗതനായ നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന മലയാള സിനിമയെ കുറിച്ചാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു.
വട്ടം പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൃശൂര്‍ നഗരത്തില്‍ വെച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു മുഴുവന്‍ സിനിമ ചിത്രീകരിച്ച് ലോക റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ഉമേഷ് ഉദയകുമാര്‍, സാന്ദ്രാ ജോണ്‍സണ്‍, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്‍വിന്‍, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോനാ മിനു, ജക്കു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
വട്ടം പ്രൊഡക്ഷന്‍സിനുവേണ്ടി നിഷാദ് ഹസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രോഡ്യൂസര്‍- റോയ്സണ്‍ റപ്പായി, ക്യാമറ – പവി കെ പവന്‍, എഡിറ്റിംഗ് – ജിതിന്‍ സി കെ, കല – ജിനേഷ് ജിത്തു, മേക്കപ്പ് – ലാല്‍ കരമന, വി എഫ് എക്സ് – രതീഷ്, സംവിധാന സഹായികള്‍ – ബിനീഷ് കെ ജോയ്, അരുണ്‍ ശിവദാസ്, സനല്‍ കെ ബാബു, മുസ്താഖ് മുഹമ്മദ്, ആധിന്‍ ഒല്ലൂര്‍, സ്റ്റില്‍ – ജിതിന്‍ രാജ്, പോസ്റ്റര്‍ ഡിസൈന്‍ – ആധിന്‍ ഒല്ലൂര്‍,