| Tuesday, 17th November 2026, 8:24 am

ജഡായു സീക്വൻസ് വളരെ ചലഞ്ചിങ് ആയിരുന്നു, പേഴ്സണലി ടൊർണാഡോ സീക്വൻസാണ് ബുദ്ധിമുട്ടുണ്ടായത്: വിപിൻ വിശ്വകർമ

അനുപമ കെ. സീത

ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. സിനിമയുടെ അനൗൺസ്‌മെന്റ് മുതൽ സിനിമാ ലോകം ഏറെ സംശയത്തോടെയാണ് ചിത്രത്തെ നോക്കി കണ്ടത്. സിനിമയുടെ ദൃശ്യാവിഷ്കാരം, സി.ജി.ഐ, ആക്ഷൻ രംഗങ്ങൾ, എ.ഐ സാങ്കേതികവിദ്യ എന്നിവയ്ക്ക് വളരെയധികം നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു റിലീസിന് മുമ്പ് ലഭിച്ചിരുന്നത്. എന്നാൽ റിലീസ് ചെയ്ത ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു സിനിമക്ക് കിട്ടിയത്. രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും രാവണനായി യഷും പ്രധാനവേഷത്തിലെത്തിയ ചിത്രം 11 ദിവസം പിന്നിടുമ്പോള്‍ 1400 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എല്ലാരും ഏറെ പ്രശംസിക്കുന്ന ജഡായു സീക്വൻസ് ചെയ്യാൻ വളരെ ചലഞ്ചിങ് ആയിരുന്നുവെന്നാണ് സിനിമയുടെ വി.എഫ്.എക്സ് എഡിറ്റർമാരിൽ ഒരാളായ വിപിൻ വിശ്വകർമ പറയുന്നത്. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എല്ലാ ഫ്രെയിമും ചലഞ്ചിങ് ആയിരുന്നു. എല്ലാ സീക്വൻസും ചലഞ്ചിങ് ആയിരുന്നു. എസ്പെഷ്യലി എല്ലാവരും എടുത്തു പറയുന്നപോലെ ജഡായു സീക്വൻസ് വളരെ വളരെ ചലഞ്ചിങ് ആയിരുന്നു. പേഴ്സണലി ടൊർണാഡോ സീക്വൻസ് ആണ് കുറച്ച് കൂടെ ബുദ്ധിമുട്ടുണ്ടായത്. ജഡായു സീക്വൻസിൽ ഒരു പെർഫെക്റ്റ് ആയിട്ടുള്ള സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ഒരു പോക്കും ഒഴുക്കുമുണ്ടായിരുന്നു.

രാമായണ.Photo. Screen Grab/ Reddit.com

ഇവിടെ ഈ ടൊർണാഡോ സീക്വൻസിൽ ഒരുപാട് ക്യാരക്ടേഴ്സ് ഉണ്ടായിരുന്നു.  പുറകെ നോക്കിയാൽ മനസ്സിലാകും രാക്ഷസന്മാർ ഓടിവരുന്നു, സീതാരാമൻ മുമ്പിലുണ്ട്, ലക്ഷ്മണൻ മുമ്പിലുണ്ട്. അവരുടെ കൂടെ ടൊർണാഡോ നടക്കണം, വരണം, പറക്കണം. രാമൻ അമ്പെയ്യുന്ന സമയത്ത് ടൊർണാഡോ സ്റ്റാർട്ട് ചെയ്യണം. അപ്പോൾ ഒറ്റ സീക്വൻസിൽ നമ്മൾ ഒരുപാട് ഓപ്ഷൻസ് കണ്ടെത്തണം,’ അദ്ദേഹം പറഞ്ഞു.

അതൊന്നും വർക്കായില്ലെങ്കിൽ സൂപ്പർവൈസർ ചോദിക്കുമ്പോൾ വേറൊരു ഓപ്‌ഷൻ കൂടെയുണ്ട് എന്നും നമുക്ക് പറയാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയൽ ക്യാരക്ടേഴ്സിനൊപ്പം തന്നെ സി.ജി. ക്യാരക്ടേഴ്സ് അവിടെ ബ്ലാങ്കായിട്ട് നമ്മൾ ഊഹിച്ചെടുത്തു വെക്കണമെന്നും സൗണ്ടും മ്യൂസിക്കും വി.എഫ്.എക്‌സിനു വളരെ ഹെൽപ്പ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Vipin Vishwakarma talks about VFX of Ramayana

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more