വ്യസനമസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമക്കെതിരെ മനപൂര്‍വമായി പ്രചാരണം നടക്കുന്നുവെന്ന് സിനിമയുടെ നിര്‍മാതാവ് വിപിന്‍ ദാസ്. പണം വാങ്ങി റിവ്യൂ ഇടാന്‍ പലരും സമീപിക്കുന്നുവെന്നും അത് നല്‍കാത്തതുകൊണ്ട് നെഗറ്റിവ് റിവ്യൂ ഇട്ട് സിനിമയെ തകര്‍ക്കുകയാണെന്നും വിപിന്‍ ദാസ് പറഞ്ഞു.
പണം നല്‍കിയാല്‍ നല്ല റിവ്യൂ ഇടാം അല്ലെങ്കില്‍ മോശം റിവ്യൂ ഇടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു തിരുവനന്തപുരം സ്വദേശി രംഗത്തുവന്നുവെന്നും അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ടീം തങ്ങളെ സമീപിച്ചുവെന്നും വിപിന്‍ദാസ് പറഞ്ഞു.
സിനിമയെ കുറിച്ചുള്ള പല റിവ്യൂ കമന്റുകള്‍ നല്ലരീതിയില്‍ വരുന്നുണ്ട്, എന്നാല്‍ ഇത് കാണിക്കാതെ നെഗറ്റീവ് റിവ്യൂ മനപൂര്‍വ്വം ഉയര്‍ത്തി കാണിക്കുകയാണ്. സിനിമയെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നടക്കമുള്ള പരാതികളാണ് വിപിന്‍ദാസ് ഉന്നയിക്കുന്നത്. പൊലീസിലും ഫെഫ്കയിലും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
ജൂണ്‍ 13 (വെള്ളിയാഴ്ച്ച) ആണ് വ്യസന സമേതം ബന്ധുമിത്രാദികള്‍ തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍, സിജു സണ്ണി, ബൈജു സന്തോഷ്, ജോമോന്‍ ജോതിര്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചത്.
Content Highlight: Vipin Das, the film’s producer, says that there is a deliberate campaign going on against the film Vyasanamasametham Bandhumitrangal.