2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യ ചിത്രം പരാജയമായിരുന്നു. പിന്നീട് അന്താക്ഷരി, ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഇപ്പോള്‍ തന്റെ പങ്കാളിയായ അശ്വതിയെ കുറിച്ച് പറയുകയാണ് വിപിന്‍ ദാസ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തവരാണ് അവര്‍.
2008ലാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും ഒരു വ്യക്തിയെന്ന നിലയില്‍ തനിക്കൊരുപാട് മാറ്റങ്ങള്‍ വന്നത് അശ്വതി വന്നതിന് ശേഷമാണെന്നും വിപിന്‍ ദാസ് പറയുന്നു. തങ്ങള്‍ പരസ്പരം കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ ജയ ജയ ജയ ജയ ഹേ എന്ന സിനിമ നടക്കില്ലായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
എന്റെ ജീവിതത്തിലും അങ്ങനെത്തന്നെയാണ്. ജയ ജയ ജയ ജയ ഹേ ചെയ്യുമ്പോള്‍ അതിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ കുറിച്ചും മറ്റും പറഞ്ഞുതന്നത് അച്ചുവാണ്,’ വിപിന്‍ ദാസ് പറയുന്നു.
താന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ വിഷ്വലില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ പത്തിരട്ടി സമയം ശബ്ദത്തിന് കൊടുക്കുമെന്നും അപ്പോഴേ സിനിമ പൂര്‍ണമാവൂ എന്നൊരു ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ ജയ ജയ ജയ ഹേ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടപ്പോള്‍ എല്ലാവരും പേടിച്ചിരുന്നുവെന്നും മ്യൂസിക് ഉള്‍പ്പെടുത്തി ഫൈനല്‍ ഔട്ട് കണ്ടപ്പോഴാണ് കൊള്ളാമെന്ന് എല്ലാവര്‍ക്കും തോന്നിയതെന്നും വിപിന്‍ പറഞ്ഞു.
സിനിമയിലെ ഫൈറ്റിങ് സീനില്‍ കമന്ററി വയ്ക്കുന്നതിനോട് ക്രൂവില്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ലെന്നും മിക്‌സിങ് ടൈമില്‍ പലരും അതുമാറ്റാമെന്ന് പറഞ്ഞുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. പുതിയൊരു സംഭവം പരീക്ഷിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയുണ്ടാവുമെന്നത് സ്വാഭാവികമാണെന്നും പക്ഷേ അത് രസമായിരിക്കുമെന്ന് തനിക്ക് തീര്‍ച്ചയായിരുന്നെന്നും വിപിന്‍ ദാസ് പറയുന്നു.
Content Highlight: Vipin Das Talks About His Partner Aswathy And Jaya Jaya Jaya Jaya Hey