ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി എന്ന അപൂര്‍വ നേട്ടമാണ് വാഴ 2 നേടിയത്.
ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പല മാറ്റങ്ങളും വരുത്തിയാണ് തിരക്കഥാകൃത്ത് വിപിന്‍ ദാസ് വാഴ 2ന്റെ കഥ പൂര്‍ത്തിയാക്കിയത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന ചിത്രമായി വാഴ 2നെ കണക്കാക്കാം. ഇന്നത്തെ തലമുറ നേരിടുന്ന പല പ്രശ്‌നങ്ങളും ചിത്രം അഡ്രസ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്.
വിപിന്‍ ദാസ് Photo: Screen grab/ Cue Studio
സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പുരുഷന്മാര്‍ പിടിച്ചുവെക്കുകയാണെന്ന് ഈ സിനിമയില്‍ തങ്ങള്‍ കാണിച്ചിട്ടുണ്ടെന്ന് വിപിന്‍ ദാസ് പറഞ്ഞു. ഹാഷിറിന്റെ അമ്മയെ അമ്മാവന്‍ നിയന്ത്രിക്കുമ്പോള്‍ സ്‌കൂളിലെ പ്രിന്‍സിപ്പളിനെ നിയന്ത്രിക്കുന്നത് വിജയ് ബാബു അവതരിപ്പിച്ച കഥാപാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്രിയാര്‍ക്കിയാണ് ഇതിന് കാരണമെന്ന് പറഞ്ഞുവെക്കുന്നുണ്ടെന്നും വിപിന്‍ പറയുന്നു.
‘വാഴ 2ല്‍ സ്ത്രീകളായ ടീച്ചര്‍മാരാണ് പെണ്‍കുട്ടികള്‍ക്ക് എതിരായി നില്‍ക്കുന്നത്. പ്രേമം പിടിക്കുമ്പോള്‍ പോലും അവരെ പറഞ്ഞ് മനസിലാക്കുന്നതിന് പകരം ഒരു പൊലീസ് കുറ്റവാളിയെ പിടിക്കുന്നതുപോലുള്ള എക്‌സൈറ്റ്‌മെന്റാണ് അവര്‍ക്ക്. അവരെ പറഞ്ഞ് മനസിലാക്കാന്‍ വേണ്ടിയല്ല, പിടിച്ചതിന്റെ ക്രെഡിറ്റെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതാണ് വാഴ 2ല്‍ കാണിക്കാന്‍ ശ്രമിച്ചത്.
വാഴ 2 Photo: Screen grab/ Think Music India
സ്ത്രീകള്‍ തന്നെ പലപ്പോഴും സ്ത്രീകളുടെ ശത്രുവാകുന്നുണ്ട്. സ്റ്റെയര്‍കേസിന്റെ അവിടെ നിന്ന് ഒരു ആണും പെണ്ണും സംസാരിക്കുന്നത് കാണുമ്പോള്‍ ‘ഇവളുമ്മാര്‍ക്ക് ഒടുക്കത്തെ ഫ്രീഡമാണ്, ചോദിക്കാന്‍ ചെന്നാല്‍ സദാചാരമാകും’ എന്ന് ടീച്ചര്‍ പറയുന്നത് കേള്‍ക്കുമ്പോഴാണ് വിജയ് ബാബുവിന്റെ കഥാപാത്രം അവരെ പൊക്കാനായി പോകുന്നത്.
ഇത് പല സ്‌കൂളുകളിലും നടക്കുന്നുണ്ട്. റിലീജിയസായിട്ടുള്ള സ്‌കൂളുകളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിക്കുന്നത് കാണുമ്പോള്‍ ചില ടീച്ചര്‍മാര്‍ക്ക് ഭയങ്കര ഫ്രസ്‌ട്രേഷനാണ്. ഒരു കുറ്റമായിട്ടാണ് അത്തരം കാര്യങ്ങളെ ടീച്ചര്‍മാര്‍ കാണുന്നത്,’ വിപിന്‍ ദാസ് പറയുന്നു.
വാഴ 2 Photo: Screen grab/ Think Music India
ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന് ടാഗ്‌ലൈനിട്ട ചിത്രത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെയെങ്കിലും കാണിക്കാന്‍ തനിക്ക് സാധിച്ചെന്നാണ് വിശ്വാസമെന്നും വിപിന്‍ ദാസ് പറഞ്ഞു. ജയ ജയ ഹേ പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയുന്ന സിനിമയായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ കാണിച്ചേനെയെന്നും വാഴ 3യില്‍ പല കാര്യങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Vipin Das about the issues of girls addressed in Vaazha 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ