| Sunday, 30th August 2015, 7:28 pm

വീട്ടു ജോലിക്കാരിയെ മര്‍ദിച്ചു: വിനോദ് കാംബ്ലിക്കും ഭാര്യക്കുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  വീട്ടു ജോലിക്കാരിയെ മര്‍ദിക്കുകയും വീടിനുള്ളില്‍ പൂട്ടിയിടുകയും ചെയ്ത കേസില്‍ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദിക്കുകയും മൂന്ന് ദിവസത്തോളം തന്നെ പൂട്ടിയിടുകയുമായിരുന്നെന്ന് 30 കാരിയായ സോണി നഫേസിംഗ് സര്‍സാല്‍ പരാതിയില്‍ പറഞ്ഞു.

ശമ്പളത്തിന് വേണ്ടി ശബ്ദിച്ചാല്‍ കാംബ്ലിയും ഭാര്യയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ശമ്പളം ലഭിച്ചില്ലെന്നാണ് ജോലിക്കാരി പോലീസിനെ അറിയിച്ചിട്ടുള്ളത്.

ഐ.പി.സി 342,504,506 പ്രകാരം ബാന്ദ്ര പോലീസ് വിനോദ് കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേ സമയം കേസെടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ വിനോദ് കാംബ്ലി ഇതു വരെ തയ്യാറായിട്ടില്ല.

ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന കാംബ്ലി ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം റിയാലിറ്റി ഷോയില്‍ ഉള്‍പ്പടെയുള്ള മേഖലകളിലായിരുന്നു സജീവമായിരുന്നത്. രാഷ്ട്രീയത്തിലും കാംബ്ലി തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. നേരത്തെ സച്ചിനെതിരെ പരസ്യമായ രംഗത്ത് വന്നതുള്‍പ്പടെ നിരവധി വിവാദങ്ങള്‍ കാംബ്ലി വരുത്തി വെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more