| Friday, 25th October 2013, 11:31 pm

കറുത്ത ഇന്ത്യക്കാരനെന്ന് വിളിച്ചധിക്ഷേപിച്ച വിദേശ വനിതക്കെതിരെ കാംബ്ലിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: വംശീയമായ അധിഷേപത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി പോലീസില്‍ പരാതി നല്‍കി. ബാന്ദ്ര പോലീസിനാണ് കാംബ്ലി പരാതി കൈമാറിയത്.

തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന് കാണിച്ചാണ് ഒരു വിദേശ വനിതക്കെതിരെ കാംബ്ലി പോലീസില്‍ പരാതി നല്‍കിയത്. കാര്‍ പാര്‍ക്കു ചെയ്യന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ യുവതി തന്നെ വംശീയമായ അധിക്ഷേപിച്ചു എന്നാണ് കാംബ്ലിയുടെ പരാതി.

വ്യാഴാഴ്ച രാത്രി എട്ടേ കാലോടെയാണ് സംഭവം. ജൊവല്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് കെട്ടിടത്തില്‍ വച്ച് കാര്‍ പാര്‍ക്കു ചെയ്യുന്നതുമായി ഒരു വിദേശ വനിതയുമായി തര്‍ക്കമുണ്ടായി.

തര്‍ക്കത്തിനിടെ വിദേശ സ്ത്രീ തന്നെ കറുത്ത ഇന്ത്യക്കാരന്‍ എന്നര്‍ത്ഥമുളള ബുള്ളി എന്ന് വിളിച്ചുവെന്നാണ് കാംബ്ലിയുടെ പരാതി. കാംബ്ലിയുടെ പരാതി സ്വീകരിച്ച പോലീസ് അന്വേഷണമാരമഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more