യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച് റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. ലീഗില്‍ 30 + ഗോളും അസിസ്റ്റുകളുമുള്ള താരങ്ങളുടെ ലിസ്റ്റിലാണ് താരം തന്റെ പേരും ചേര്‍ത്ത് വെച്ചത്.
ലീഗില്‍ ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയവര്‍ വിനിയടക്കം നാല് പേര് മാത്രമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, തോമസ് മുള്ളര്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം കുറിച്ചവര്‍. ഇതിലേക്കാണ് ബ്രസീലിയന്‍ താരം അഞ്ചാമനായി തന്റെ പേരും കൂട്ടിവെച്ചത്.
വിനീഷ്യസ് ജൂനിയര്‍. Photo: 433/x.com
ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 18ന് നടന്ന നോക്ക് ഔട്ട് പ്ലേ ഓഫില്‍ ബെന്‍ഫിക്കക്കെതിരെയുള്ള മത്സരത്തിലാണ് വിനീഷ്യസ് ഈ നേട്ടത്തിലെത്തിയത്. ബെന്‍ഫിക്കക്ക് എതിരെ താരം ഒരു ഗോള്‍ നേടിയിരുന്നു. 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ കാലില്‍ നിന്നും എതിരാളികളുടെ വല തുളച്ച ഗോള്‍ പിറന്നത്.
കിലിയന്‍ എംബാപ്പെ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു വിനീഷ്യസിന്റെ ഗോള്‍ നേട്ടം. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ബ്രസീലിയന്‍ താരം തന്റെ ഗോളുകളുടെ എണ്ണം 31 ആയി ഉയര്‍ത്തി. ഈ ഗോളിന്റെ കരുത്തിലാണ് വിനീഷ്യസ് എലീറ്റ് ലിസ്റ്റിലേക്ക് നടന്ന് കയറിയത്.
വിനീഷ്യസ് ജൂനിയര്‍. Photo: Real Madrid. C.F/x.com
അതേസമയം, മത്സരത്തില്‍ വിനീഷ്യസിന്റെ ഏക ഗോള്‍ നേട്ടത്തില്‍ പ്ലേ ഓഫ് ആദ്യ പാദത്തില്‍ റയല്‍ ബെന്‍ഫിക്കയെ തകര്‍ത്തിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ റൗണ്ടില്‍ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടീമിനോട് പ്രതികാരം വീട്ടാനും ലോസ് ബ്ലാങ്കോസിന് സാധിച്ചു.
റയലും ബെന്‍ഫിക്കയും തമ്മിലുള്ള രണ്ടാം പാദ പ്ലേ ഓഫ് മത്സരം ഫെബ്രുവരി 26ന് നടക്കും. റയലിന്റെ തട്ടകമായ എസ്റ്റാഡിയോ ബെര്‍ണബ്യൂവാണ് ഈ മത്സരത്തിന്റെ വേദി.
Content Highlight: Vinicius Jr. became fifth player 30+ goals and Assists in Champion League
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ