| Friday, 22nd August 2025, 8:47 am

പ്രചോദനമായത് ആ തമിഴ് സിനിമ; കുട്ടികളുടെ സിനിമയാണെന്ന് തെറ്റിദ്ധരിച്ചു: വിനേഷ് വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദ്യാലയങ്ങളിലെ ഇരിപ്പിട ക്രമീകരണത്തില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച സിനിമയാണ് സ്താനാര്‍ത്തി ശ്രീകുട്ടന്‍. തിയേറ്ററില്‍ ശ്രദ്ധിക്കാപ്പെടാതെ പോയ സിനിമ ഒ.ടി.ടിയില്‍ ചര്‍ച്ചാവിഷയമായി. ഇപ്പോള്‍ ഈ സിനിമയ്ക്ക് പ്രചോദനമായത് കാക്കമുട്ടൈ എന്ന തമിഴ് സിനിമയാണെന്ന് സംവിധാനകന്‍ വിനേഷ് പറയുന്നു. താന്‍ സിനിമയിലേക്കെത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ഷോര്‍ട് ഫിലിം ചെയ്യുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സിനിമയാണ് എന്റെ വഴിയെന്ന് മനസിലായി. പിന്നീട് അഞ്ച് ഷോര്‍ട് ഫിലിമും ഒരു ഡോക്യുമെന്റ്‌ററിയും ചെയ്തു. കുറച്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2018ല്‍ അന്വേഷണം എന്ന ചിത്രത്തിലൂടെ സഹസംവിധാ യകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് സ്വന്തമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് കാക്കമുട്ടൈ. ആ ചിത്രം കണ്ടതുമുതല്‍ കുട്ടികളെ വെച്ചൊരു ആശയം മനസില്‍ തോന്നിയിരുന്നു. സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ കുട്ടികളുടെ സിനിമ എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. കുട്ടികളെ വെച്ചൊരു കൊമേഴ്‌സ്യല്‍ സിനിമ എന്നതായിരുന്നു ആഗ്രഹം,’ വിനേഷ് വിശ്വനാഥ് പറയുന്നു.

2018ലാണ് ഈ ചിത്രത്തിന്റെ ആശയം കിട്ടുന്നതെന്നും അന്ന് സിനിമചെയ്യാനുള്ള ധൈര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഷോര്‍ട്ട് ഫിലിം ചെയ്യാമെന്നായിരുന്നു ആദ്യം ചിന്തിച്ചതെന്നും ഇതിന്റെ രാഷ്ട്രീയവശമോ ആഴത്തിലുള്ള കഥയോ ഒന്നും അപ്പോഴില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിന്നെയാണ് ചിത്രത്തിന്റെ സാധ്യതയെക്കുറിച്ച് തിരിച്ചറിയുന്നത്. ഞാനും ആനന്ദ് മന്മദനും മുരളീകൃഷ്ണനും കൈലാസും ചേര്‍ന്ന് സിനിമ എന്ന രീതിയിലേക്ക് കഥ വികസിപ്പിച്ചു. ഒരുപാട് ഗവേഷണങ്ങള്‍ നടത്തി. രക്ഷിതാക്കളുടെ അനുവാദത്തോടെ കുട്ടികളെ അഭിമുഖം നടത്തി. പിന്നീടാണ് തിരക്കഥയിലേക്ക് കടന്നത്. ചിത്രത്തിലെ 80 ശതമാനം കഥാപാത്രങ്ങളും യഥാര്‍ഥ ജീവിതത്തില്‍ നിന്നാണ്,’ വിനേഷ് പറയുന്നു.

Content Highlight:  Vinesh vishvwnath  says that the inspiration for this  Sthanarthi Sreekuttan was the Tamil film Kakkamutta

We use cookies to give you the best possible experience. Learn more