| Tuesday, 16th December 2025, 10:00 am

ഡൊമിനിക്കിന്റെ കഠിനാധ്വാനമാണ് ലോക, വലിയ സ്‌കെയിലില്‍ ചെയ്ത സിനിമ പോലെ എന്ന് പലരും അഭിപ്രായപ്പെട്ടു: വിനേഷ് ബംഗ്ലാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് വിനേഷ് ബംഗ്ലാന്‍. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ആര്‍ട് ഡയറക്ടര്‍ ബംഗ്ലാന്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലോകഃ സിനിമയെകുറിച്ചും സംവിധായകന്‍ ഡൊമിനിക് അരുണിനെ കുറിച്ചും സംസാരിക്കുകയാണ് ബംഗ്ലാന്‍.

വിനേഷ് ബംഗ്ലാന്‍ Photo: Vinesh banglan/ Faceboo.com

ഡൊമിനിക് അരുണിന് സിനിമയെപ്പറ്റി കൃത്യമായ ഐഡിയയുണ്ടായിരുന്നുവെന്നും കുറേ വര്‍ഷങ്ങളായിട്ട് ആ സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് ഡൊമിനിക്കെന്നും അദ്ദേഹം പറയുന്നു. ഡൊമിനിക്കിന്റെ ആശയം കൃത്യമായി ഉള്‍ക്കൊണ്ട് കൊണ്ട് ഒരുക്കിയ സെറ്റുകളാണ് ലോകഃയുടേതെന്നും ബംഗ്ലാന്‍ കൂട്ടിച്ചേര്‍ത്തു.

‘വിദേശത്തൊക്കെ ചെയ്യുന്നതുപോലെ വലിയൊരു സ്‌പേസില്‍ ബജറ്റ് ഇട്ട് നമുക്ക് ഇവിടെ വര്‍ക്ക് ചെയ്യാനാവില്ല. ഓരോ ഷോട്ടിനും എന്തൊക്കെ വേണം, ആവശ്യകതയ്ക്കനുസരിച്ച് അതുമാത്രം നോക്കി സെറ്റ് ചെയ്യുകയായിരുന്നു. തിയേറ്ററില്‍ കാണുമ്പോള്‍ വലിയ സ്‌കെയിലില്‍ ചെയ്ത സിനിമപോലെ തോന്നിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്,’ ബംഗ്ലാന്‍ പറയുന്നു.

കല്യാണി പ്രിയദര്‍ശന്‍ പ്രധാവേഷത്തിലെത്തിയ ചിത്രത്തില്‍ നസ്‌ലെന്‍ ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ ടൊവിനോ തോമസ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.

Content Highlight:   Vinesh Banglan says Dominic’s hard work is the Lokah movie 

We use cookies to give you the best possible experience. Learn more