ദിനേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, പ്രീതി ജാംഗിയാനി, വിനീത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ദിനേശ് ബാബുവിന്റെ തന്നെ 1997ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ അമൃത വര്‍ഷിണിയുടെ റീമേക്കായിരുന്ന ഈ ചിത്രം ബോക്‌സ് ഓഫീസില്‍ സക്‌സസ് ഫുള്‍ ആയിരുന്നില്ല. ഇപ്പോള്‍ മഴവില്ല് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.
കുഞ്ചാക്കോ ബോബന്‍ ആ സിനിമയില്‍ മരിക്കുന്നതാണ് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നതെന്ന് വിനീത് പറയുന്നു. കുഞ്ചാക്കോ ബോബന്‍ അന്ന് സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമാണെന്നും അദ്ദേഹം സിനിമയില്‍ മരിക്കുന്നത് കാണാന്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കുഞ്ചാക്കോ ബോബന്‍ മരിക്കുന്നത് സിനിമയേയും നെഗറ്റീവായി ബാധിച്ചുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നുവെന്നും എന്നാല്‍ അത് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ മരിക്കുന്നതാണ് സിനിമ വിജയിക്കാതെ പോയതിന്റെ ഒരു കാരണമായി എല്ലാവരും പറഞ്ഞതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ മഴവില്ലില്‍ എല്ലാവര്‍ക്കും ഏറ്റവും വലിയ സങ്കടം വരാന്‍ കാരണം കുഞ്ചാക്കോ ബോബന്‍ മരിക്കുന്നതാണ്. ആ സിനിമ ഇറങ്ങുന്ന സമയത്തൊക്കെ കുഞ്ചാക്കോ ബോബന്‍ എല്ലാവരുടെയും ഹാര്‍ട്ട് ത്രോബാണ്. ഒരുപാട് പെണ്‍കുട്ടികളൊക്കെ ആരാധകരുണ്ട്. അപ്പോഴാണ് മഴവില്ലില്‍ അഭിനയിക്കുന്നത്. എന്നിട്ട് ഞാന്‍ അവനെ ആ സിനിമയില്‍ കൊല്ലുകയാണ്.
കുഞ്ചാക്കോ ബോബന്‍ മരിക്കുന്നത് പടത്തിനും ഒരു നെഗറ്റീവായിരുന്നു. ആര്‍ക്കും ചാക്കോച്ചനെ അങ്ങനെ കാണുന്നതിനോട് താത്പര്യമില്ലായിരുന്നു. സിനിമക്ക് അപ്രിസിയേഷന്‍ ഉണ്ടായിരുന്നു. പക്ഷേ ബോക്‌സ് ഓഫീസില്‍ സിനിമ സക്‌സസ് ഫുള്‍ ആയിരുന്നില്ല. സിനിമ വിജയിക്കാതെ പോയതിന്റെ ഒരു കാരണം ചാക്കോച്ചനെ ഞാന്‍ കൊല്ലുന്നതാണ് എന്നാണ് പലരും പറഞ്ഞത്,’വിനീത് പറയുന്നു.
Content highlight: Vineeth talks about the movie Mazhavillu