| Friday, 8th May 2026, 8:39 am

ആ പാവപ്പെട്ട മാഷ് സ്വയം ശപിച്ചിട്ടാണ് അവനെ പഠിപ്പിക്കാൻ വരുന്നത്, ഇവനെ ഞാൻ പഠിപ്പിക്കണമല്ലോ എന്നാലോചിച്ച്: വിനീത് ശ്രീനിവാസൻ

നന്ദന എം.സി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സിനിമയിലൂടെയും ഗാനങ്ങളിലൂടെയും സ്വന്തമായൊരു ഇടം കണ്ടെത്തിയ വിനീതിനെയും, അഭിമുഖങ്ങളിലെ നർമ്മസംസാരത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ധ്യാനിനെയും മലയാളികൾ ഒരുപോലെ ഏറ്റെടുത്തവരാണ്.

വിനീത് ശ്രീനിവാസൻ, Photo: IMDb

ഇപ്പോഴിതാ ധ്യാനിന്റെ ബാല്യകാലത്തെ കുറിച്ച് വിനീത് പറഞ്ഞ രസകരമായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൺ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീത് ഇക്കാര്യം തുറന്നു പറഞ്ഞത്.

ധ്യാനിനെ പാട്ട് പഠിപ്പിക്കാൻ വീട്ടിലേക്ക് ഒരു സംഗീതാധ്യാപകൻ വരാറുണ്ടായിരുന്നുവെന്നും, അതേസമയം താനും കൂട്ടുകാരും പുറത്തു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമായിരുന്നുവെന്നും വിനീത് പറഞ്ഞു. എല്ലാവരും കളിക്കുമ്പോൾ ധ്യാൻ മാത്രം പ്രത്യേക ക്ലാസിന് പോകേണ്ടി വരുന്നത് അവന് വലിയ വിഷമമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘ഒരു ദിവസം അമ്മ വന്ന് പറഞ്ഞത്, നിങ്ങളുടെ ശബ്ദം കാരണം ധ്യാനിന് പാട്ടിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നാണ്. ശാസ്ത്രീയ സംഗീതത്തിൽ അവന് എന്ത് കോൺസെൻട്രേഷൻ ആണെന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു. ആ പാവപെട്ട മാഷ് സ്വയം ശപിച്ചിട്ടാണ് അവനെ പഠിപ്പിക്കാൻ വരുന്നത്, ഇവനെ ഞാൻ പഠിപ്പിക്കണല്ലോ എന്നാലോചിച്ച്,’ എന്നാണ് വിനീത് തമാശയോടെ പറഞ്ഞത്. സംഭവം യഥാർത്ഥത്തിൽ നടന്നതെന്നും താരം വ്യക്തമാക്കി.

അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, Photo: Dhyan sreenivasan/ Facebook

അതേസമയം, ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം അതിരടിയാണ് ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. ആദ്യമായി ഈ മൂന്നുപേരും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റിയ ഷിബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന ‘അതിരടി’ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. അനൗൺസ്‌മെന്റ് സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Vineeth sreenivasan talk about Dhyan sreenivasan

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more