ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെയും ലോകയുടെയും വിജയം കരം ചെയ്തുകൊണ്ടികരിക്കുമ്പോള്‍ ആത്മവിശ്വാസം നല്‍കിയെന്ന് വിനീത് ശ്രീനിവാസന്‍. ഇന്ന് റിലീസിനൊരുങ്ങുന്ന കരം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓഫീസര്‍ കണ്ട് നോബിള്‍ (തിരക്കഥാകൃത്ത്) വിളിച്ച് എന്നോട് പറഞ്ഞു, ഈ സിനിമ തിയേറ്ററില്‍ വര്‍ക്കാവുന്നുണ്ട് എന്ന്. നമ്മള്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു സിനിമയുമായി നമ്മുടെ സിനിമക്ക് സമാനത ഇല്ലെങ്കില്‍ കൂടിയും ഇത്തരം സിനിമകളുടെ വിജയം ഒരു ആത്മവിശ്വാസം ഉണ്ടാക്കും.
ഇതുപോലുള്ള സിനിമകള്‍ ആളുകള്‍ ഏറ്റെടുക്കുന്നത് കാണുമ്പോള്‍ ഒരു ആത്മവിശ്വാസം വരും,’ വിനീത് പറയുന്നു.
ലോക താന്‍ തിയേറ്ററില്‍ വളരെ ആസ്വദിച്ചു കണ്ട സിനിമയാണെന്നും സിനിമയില്‍ ഭാഗമായിരുന്ന കുറേ പേരെ സിനിമ കണ്ട് താന്‍ വിളിച്ച് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുപോലെ സിനിമ ചെയ്തിട്ട് കാര്യമില്ലെന്നും ഇങ്ങനെയാണ് ശരിക്കും നടക്കേണ്ടതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
പല ഴോണറിലുള്ള സിനിമകള്‍ വരുമ്പോള്‍ അത് അക്‌സപ്റ്റ് ചെയ്യുന്ന ഒരു ഓഡിയന്‍സ് ഇപ്പോള്‍ ഇവിടെയുണ്ടെന്നും തിര ചെയ്യുമ്പോഴുള്ള സിനാരിയോ അങ്ങനെയല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു.
നോബിള്‍ ബാബു തോമസിന്റെ രചനയില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഇന്ന് തിയേറ്ററുകളില്‍ എത്തും. സിനിമയില്‍ നോബിള്‍ ബാബു തോമസ്, ഇവാന്‍ വുകൊമാനോവിച്ച്, രേഷ്മ സെബാസ്റ്റ്യന്‍, മനോജ് കെ.ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. വിശാഖ് സുബ്രഹ്‌മണ്യവും വിനീതും ചേര്‍ന്ന് നിര്‍മിച്ച സിനിമക്ക് ഷാന്‍ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
Content highlight: Vineeth Sreenivasan says The success of Officer on Duty and Lokah gave me confidence while doing karam movie