| Tuesday, 7th October 2025, 8:36 am

ഒന്ന് തിരഞ്ഞാല്‍ ഭംഗിയായി തിരക്കഥയെഴുതുന്ന ആളുകളെ കിട്ടും; സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാനാണ് എനിക്കിഷ്ടം: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് സിനിമ ചെയ്യാനാണ് തനിക്കിഷ്ടമെന്ന് വിനീത് ശ്രീനിവാസന്‍. സിനിമയിലെത്തി ഇത്രവര്‍ഷമായിട്ടും പുറത്ത് നിന്നൊരു കഥ കേള്‍ക്കാനോ സ്വീകരിക്കാനോ തുടങ്ങിയിട്ടില്ലെന്നും വിനീത് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നന്നായി ഒന്ന് തിരഞ്ഞാല്‍ ഭംഗിയായി തിരക്കഥയെഴുതുന്ന ആളുകളെ കിട്ടിയെന്നുവരാം. എന്നാല്‍, സിനിമാ യാത്രയില്‍ അയാള്‍ നമ്മുടെ കൂടെ ഒന്നൊന്നരവര്‍ഷം നില്‍ക്കേണ്ടിവരും. ജീവിതത്തിന്റെ ഭാഗമായി മാറും.

അങ്ങനെ പറ്റിയ ആളുകളെ കണ്ടെത്താനാണ് പ്രയാസം. എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ എന്റെ വീട്ടിലൊരംഗമാകും. അത്രത്തോളം അടുപ്പമുള്ള വരുമായി മാത്രമേ എനിക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയു,’ വിനീത് പറയുന്നു.

തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെല്ലാം വീട്ടില്‍ വന്ന് താമസിക്കുന്നവരാണെന്നും മാനസികമായ അടുപ്പം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. തട്ടത്തിന്‍ മറയത്ത് ഇറങ്ങിയ സമയത്താണ് വിശാഖിനെ പരിചയപ്പെട്ടതെന്നും തിയേറ്റര്‍ വിസിറ്റിന് ചെന്നപ്പോള്‍ കാണുകയും പരിചയം പിന്നീട് സൗഹൃദ മായി മാറുകയുമായിരുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘തിരുവന്തപുരത്ത് എത്തുമ്പോഴെല്ലാം വിശാഖിനൊപ്പമായി, അക്കാലത്ത് ഞങ്ങളൊരുമിച്ച് ട്രിവാന്‍ ഡ്രം ക്ലബ്ബിലെല്ലാം പോയി ഭക്ഷണം കഴിച്ചത് ഇന്നും ഓര്‍മയുണ്ട്,’ വിനീത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിനീത് സംവിധാനം ചെയ്ത കരം തിയേറ്ററുകളിലെത്തിയത്. നോബിള്‍ തോമസിന്റെ രചനയില്‍ സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം നിര്‍മിച്ചത് വിശാഖ് സുബ്രഹ്‌മണ്യവും വിനീതും ചേര്‍ന്നാണ്.

Content highlight:  Vineeth Sreenivasan says he prefers to make films with friends 

We use cookies to give you the best possible experience. Learn more