| Friday, 26th October 2018, 10:26 am

കമ്യൂണിസ്റ്റ് ആകരുത് എന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: വിനീത് ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റേയും അച്ഛന്റേയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് 100% അസത്യമായ വാര്‍ത്തയാണെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

“”100 ശതമാനം അസത്യമായ വാര്‍ത്തയാണ് ഞങ്ങളുടെ പേരില്‍ പ്രചരിക്കുന്നത്. നേരത്തെയും സമാനമായ വാര്‍ത്ത സോഷ്യല്‍മീഡിയ വഴി ചിലര്‍ ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് നിരവധി പേരാണ് എനിക്ക് മെസ്സേജ് അയക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. വ്യാജ പ്രചരണത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അച്ഛന്‍ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.””- വിനീത് പറയുന്നു.

വിനീത് പറഞ്ഞതായുള്ള പോസ്റ്റിലെ സന്ദേശം ഇപ്രകാരമാണ്, ” അച്ഛന്‍ എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു നീ കമ്യൂണിസ്റ്റാകരുത്. അത് അച്ഛന് പറ്റിയ വലിയ തെറ്റായിരുന്നു”

.””കമ്യൂണിസം ഇന്ന് ജനങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി കുരുങ്ങുന്നു, നേതാക്കള്‍ അത് ആഹാരമാക്കുന്നു””.എന്ന് ശ്രീനിവാസന്‍ പ്രസ്താവിച്ചു എന്ന രീതിയിലുമായിരുന്നു പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

We use cookies to give you the best possible experience. Learn more