| Thursday, 4th December 2025, 4:17 pm

നഖക്ഷതങ്ങളെക്കുറിച്ച് ഇന്നും മനസിലുള്ളത് ആ നടനെക്കുറിച്ചുള്ള ഓര്‍മകള്‍: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ തന്റേതായ കഴിവിനാല്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് വിനീത്. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ അഭിനയത്തോടൊപ്പം ഏറെ ശ്രദ്ധിക്കുന്നതുമാണ് നൃത്തകലയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. തിയേറ്ററില്‍ തരംഗം സൃഷ്ട്ടിച്ച എക്കോയിലുടെ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഇദ്ദേഹം.

ഇത്രയും കാലത്തെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്തു പറയുകയാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ തന്റെ ഓര്‍മകളും തിലകന്റെ സാന്നിധ്യവുമാണ്  നിറഞ്ഞു നില്‍ക്കുന്നതെന്നും വിനീത് പറയുന്നു. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ ഓര്‍മ്മകള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിന് ക്യൂ സ്റ്റുഡിയോക്ക് മറുപടി പറയുകയാണ് വിനീത്.

വിനീത് Photo: Screen grab/ Cue Studio

നഖക്ഷതങ്ങള്‍ എന്ന് പറയുമ്പോള്‍ ഹരിഹരന്‍ എങ്ങനെയാണ് തന്നെ ബോള്‍ഡ് ചെയ്‌തെടുത്തത്തെന്നും, തിലകന്റെ തോളത്ത് കയ്യിട്ടിരിക്കുന്ന ചിത്രം ഇപ്പോഴും തന്റെ പക്കലുണ്ടെന്നും വിനീത് പറയുന്നു. അതുല്യ കലാകാരന്മാരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ അച്ചീവ്മെന്റ് എന്നും താരം പറഞ്ഞു.

‘ഈ സിനിമയുടെ ഓര്‍മ്മകള്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് ഇതിന്റെ സംവിധായകനായ ഹരിഹരന്‍ സാര്‍ എന്നെയും മോനിഷയെയും ട്രെയിന്‍ ചെയ്‌തെടുത്ത കാര്യമാണ്. പുതുമുഖങ്ങള്‍ ആയിരുന്നിട്ടും ഞങ്ങള്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടും ആ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും കിട്ടി. കുറെ ലെജന്‍ഡ്‌സായിട്ടുള്ള നടന്മാരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു. അതില്‍ തിലകേട്ടനുമായുള്ള ഓര്‍മയാണ് എന്നും മനസ്സില്‍ നില നില്‍ക്കുന്നത്’ വിനീത് പറഞ്ഞു.

ഒരു പതിനാറു വയസുകാരന്‍ ആയിരുന്ന തനിക്ക് തിലകന്റെ കൂടെ അഭിനയിക്കാനും തോളില്‍ കയ്യിട്ടിരിക്കാനും ഫോട്ടോ എടുക്കാനുമുള്ള ഭാഗ്യം ലഭിക്കുകയും ചെയ്‌തെന്നും വിനീത് പറഞ്ഞു. ആ ഒരു ചിത്രം ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഓരോ രംഗം തിലകന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ രസകരവും മോട്ടിവേഷനുമായിരുന്നു എന്ന് വിനീത് പറഞ്ഞു. അത്രയും തിരക്കു പിടിച്ച ഒരു നടനായിരുന്നിട്ട് കൂടെയും ഓരോ രംഗം അഭിനയിച് കഴിയുമ്പോളും തങ്ങള്‍ ഇരുന്ന് സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ഒരു ധാരണയും ഇല്ലാതെ എല്ലാവരോടും ഒരു പോലെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് തിലകന്‍. ശാസ്ത്രീയ കലകളോട് ആരാധനയുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ നൃത്തത്തോടും സംഗീതത്തോടും വളരെ ആരാധനയായിരുന്നു. മോഹിനിയാട്ടത്തെ കുറിച് കൂടുതല്‍ കാര്യങ്ങള്‍ എന്നോട് ചോദിച്ചു മനസിലാക്കുകയും ചെയ്യുമായിരുന്നു’ വിനീത് പറയുന്നു.

Content Highlight: Vineeth shares the memories of Nakhakshathangal movie

Latest Stories

We use cookies to give you the best possible experience. Learn more