| Friday, 13th November 2026, 6:15 pm

ഷോട്ട് വന്നാൽ ക്ലിയർ കട്ടായിട്ടാണ് ഇവർ ഡയലോഗ് പറയുക, ഞാനൊക്കെ വന്ന സമയത്തുള്ള എനർജിയാണ് അവർക്ക്: വിനീത്

അനുപമ കെ. സീത

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ഭൗമ. റെജിൻ. എസ്. ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഹൊറർ- മിസ്റ്ററി പ്രമേയത്തിൽ വന്ന ചിത്രത്തിൽ രേവതി ശർമ, ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ, ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മികച്ച തിരക്കഥ, നിഗൂഢമായ അന്തരീക്ഷം, സാങ്കേതിക മികവ് എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ സാമുവൽ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. സിനിമയിൽ താൻ സീനിയറാണെങ്കിലും ജൂനിയേഴ്സായിട്ടുള്ള സാഗർ സൂര്യയിൽ നിന്നും രേവതി ശർമയിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് പറയുകയാണ് വിനീത്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൗമ.Photo: Screen Grab/ X.com

‘ഞാനൊക്കെ വന്ന സമയത്തുള്ള അതേ എനർജിയും പെർഫോം ചെയ്യുമ്പോഴുള്ള എക്സൈറ്റ്മെന്റൊക്കെ അവരിൽ കാണാൻ സാധിച്ചിട്ടുണ്ട്. എനിക്കിവരുമായ് ഒരുപാട് നല്ല മൊമന്റ്‌സ് ഉണ്ടായിട്ടുണ്ട്. ഞങ്ങളിങ്ങനെ വെറുതെ സംസാരിച്ച് ചില്ലായിരിക്കുകയായിരിക്കും പക്ഷേ ഷോട്ട് വന്നാൽ ഒരു വരിയോ പുള്ളിയോ തെറ്റാതെ ഇവർ ഡയലോഗ് പറയും. നാല് പേജ് ഡയലോഗൊക്കെയുണ്ടാവും. അതായത് പഠിച്ച് ക്ലിയർ കട്ടായിട്ടാണ് രേവതി ആയാലും സാഗർ ആയാലും പറയുക, അവിടെ നോ കൺഫ്യൂഷനാണ്,’ അദ്ദേഹം പറഞ്ഞു.

സീനിയോറിറ്റി ഉണ്ടെങ്കിലും ഇവരെ പോലെയുള്ളവരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവരുടെ വേർസ്റ്റാലിറ്റി, ഡിസിപ്ലിൻ, കമ്മിറ്റ്മെന്റ്സ് എന്നിവയൊക്കെ കാണുമ്പോൾ നമ്മൾ ആദ്യം സിനിമയിൽ വന്നപ്പോൾ എങ്ങനെയായിരുന്നുവെന്ന് അവരിലൂടെ കാണാൻ സാധിക്കുമെന്നും വിനീത് വ്യക്തമാക്കി.

താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളൊരു ഴോണർ ഓഫ് ക്യാരക്ടറാണ് ഈ സിനിമയിൽ ചെയ്തതെന്നും  അതിൽ താൻ എക്സൈറ്റഡാണെന്നും നടൻ കൂട്ടിച്ചേർത്തു. പല കാലഘട്ടങ്ങളിൽ പല രൂപങ്ങളിൽ വരുക എന്നുള്ളത് ഒരു ആക്ടറെ സംബന്ധിച്ച് അതൊരു ചാലഞ്ച് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ആ ചാലഞ്ച് വളരെയധികം ആസ്വദിച്ച് താൻ ചെയ്യാറുണ്ടെന്നും നടൻ പറഞ്ഞു.

Content Highlight: Vineeth said they delivered dialogues clearly and had the same energy he had at the start of his career.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more