| Saturday, 20th October 2018, 11:12 pm

ഹ്യൂമേട്ടനെ സാക്ഷി നിര്‍ത്തി വിനീത് നേടിയത് പുതിയ റെക്കോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡിനൊപ്പമെത്തി സി.കെ വിനീത്. ഡെല്‍ഹിക്കെതിരായ ഇന്നത്തെ കളിയില്‍ 48ാം മിനുട്ടില്‍ നേടിയ ഗോളാണ് വിനീതിനെ ഹ്യൂമിനൊപ്പം എത്തിച്ചത്.

പത്തുഗോളുകളാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിനായി നേടിയിട്ടുള്ളത്. കൊച്ചിയില്‍ മത്സരം കാണാനെത്തിയ ഹ്യൂമിനെ സാക്ഷി നിര്‍ത്തിയാണ് വിനീത് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയുള്ള തന്റെ പത്താംഗോള്‍ വിനീത് നേടിയത്.

‘സെല്‍ഫിഷ് ഡംഗല്‍’; ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ചത് നഷ്ടമായി

ഒരു പക്ഷെ ഇന്ന് 91ാം മിനുട്ടില്‍ പെനാല്‍റ്റി അനുവദിച്ചിരുന്നെങ്കില്‍ ഹ്യൂമിന് മുന്നില്‍വെച്ചു തന്നെ വിനീതിന് റെക്കോര്‍ഡ് നേടാമായിരുന്നു. മങ്ങിയ ഫോമില്‍ കളിക്കുന്ന വിനീതിന്റെ തിരിച്ചുവരവായാണ് വിനീതിന്റെ ഇന്നത്തെ കളിയെ ആരാധകര്‍ വിലയിരുത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more