| Saturday, 28th March 2026, 7:59 pm

എന്നെ ആകര്‍ഷിച്ചിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു; ആഗ്രഹിച്ച ടീമിന്റെ കൂടെ സിനിമ ചെയ്യാന്‍ കഴിഞ്ഞു: വിനീത് കുമാര്‍

ഐറിന്‍ മരിയ ആന്റണി

ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങി ക്ലാസിക് ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് പിന്നീട് നായകനായും കഴിവ് തെളിയിച്ചു.

ആഷിഖ് അബു ഉള്‍പ്പടെയുള്ള നിരവധി പുതിയ സംവിധായകര്‍ക്കൊപ്പവും വിനീത് സിനിമയില്‍ ഭാഗമായിട്ടുണ്ട്. സംഭവം അധ്യായം ഒന്നാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ വനിതാ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ നിരവധി സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്ന് വിനീത് പറയുന്നു.

‘സിബി സാറിന്റെ കൂടെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്. പ്രിയന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി. അതില്‍ ഭരതന്‍ സാറിന്റെയും പത്മരാജന്‍ സാറിന്റെ കൂടെയൊക്കെയാണ് എനിക്ക് അഭിനയിക്കാന്‍ പറ്റാതെ വന്നത്. അങ്ങനെ ആഗ്രഹിച്ചിട്ടും ചില സംവിധായകരുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. പിന്നീട് ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ ആഗ്രഹിച്ച ഒരു ടീമിന്റെ കൂടെ ചെയ്ത സിനിമയാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബു എന്നെ വളരെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ള ഒരു മേക്കറാണ്. അതുപോലെ ശ്യാം പുഷ്‌കരന്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. ഇവരുടെയെല്ലാം കൂടെ എനിക്ക് സിനിമ ചെയ്യാന്‍ കഴിഞ്ഞു. റൈഫിള്‍ ക്ലബ് കഴിഞ്ഞ് പിന്നെ ടോട്ടലി പുതിയ പിള്ളേരുടെ കൂടെയാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. സംഭവം എന്ന സിനിമയില്‍ സംവിധായകന്‍ ജിത്തു തുടങ്ങി ഒരുപാട് പുതിയ ആളുകളുടെ ഒരുമിച്ച് വര്‍ക്ക് ചെയ്തു.

ഇപ്പോഴും സിനിമയുടെ ഭാഗമായിരിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നും ഇത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായാണ് താന്‍ കാണുന്നതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

നവാഗതനായ ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രമാണ് സംഭവം അധ്യായം ഒന്ന്. അസ്‌കര്‍ അലി നായകനായെത്തിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വലിയ താരനിരയൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റി

Content highlight: Vineeth kumar  says he has been fortunate to work with many directors

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more