2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ എന്ന ടാലന്റ്-ഹണ്ട് ടെലിവിഷന്‍ ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിന്‍സി. രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും വിന്‍സിയെ തേടിയെത്തി.
ഇപ്പോള്‍ സിനിമ തെഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്ന് പറയുകയാണ് വിന്‍സി അലോഷ്യസ്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കഥ തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കാറുള്ളതെന്നും ഓക്കെയാണെന്ന് തോന്നിയാല്‍ സംവിധായകനുമായി സംസാരിക്കുമെന്നും നടി പറയുന്നു.അപ്പോള്‍ കിട്ടുന്ന വണ്‍ലൈന്‍ പ്രധാനമാണെന്നും അല്ലെങ്കില്‍ നോ പറയേണ്ടി വരുമെന്നും വിന്‍സി പറഞ്ഞു.അങ്ങനെ ഓക്കെയാവതെ വന്നാല്‍ താന്‍ നോ പറഞ്ഞിട്ടുമുണ്ടെന്നും അവര്‍ പറയുന്നു.
സിനിമയില്‍ തനിക്ക് ഏറ്റവുമധികം കടപ്പാടുള്ളത് ലാല്‍ ജോസിനോടാണെന്നും അദ്ദേഹത്തിനു മുമ്പിലാണ് താന്‍ ആദ്യമായി പെര്‍ഫോം ചെയ്തതെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രത്യേകിച്ച് കഴിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും എന്നിട്ടും നായികാനായകന്‍ എന്ന പ്രോഗ്രാമിലേക്ക് തന്നെ ക്ഷണിച്ചുവെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു വിന്‍സി അലോഷ്യസ്.
‘സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കഥ തന്നെയാണ് പ്രധാനം. ഓകെ ആണെന്ന് തോന്നിയാല്‍ സംവിധായകനുമായി സംസാരിക്കും. അപ്പോള്‍ കിട്ടുന്ന വണ്‍ലൈന്‍ പ്രധാനമാണ്. അത് ഓകെയാണെങ്കില്‍ മുന്നോട്ടുപോകും. അല്ലെങ്കില്‍ നോ പറയേണ്ടി വരും. പറഞ്ഞിട്ടുമുണ്ട്. സിനിമയുടെ ടെക്‌നിക്കല്‍ സൈഡും ശ്രദ്ധിക്കാറുണ്ട്. ഛായാഗ്രഹണം, എഡിറ്റിങ്, മ്യൂസിക് എല്ലാം ചേരുന്നതാണല്ലോ സിനിമ.
പിന്നെ സിനിമയില്‍ എനിക്ക് ഏറ്റവുമധികം കടപ്പാടുള്ളത് ലാല്‍ ജോസ് സാറിനോടാണ്. എപ്പോഴും ഓര്‍ക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹത്തിന് മുമ്പിലാണ് ഞാന്‍ ആദ്യം പെര്‍ഫോം ചെയ്യുന്നത്. എനിക്ക് പ്രത്യേകിച്ച് കഴിവുകളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നായികാനായകന്‍ എന്ന പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. അതായിരുന്നു തുടക്കം,’ വിന്‍സി പറഞ്ഞു.
Content Highlight: Vincy Aloshious says taht she owe the most to Lal Jose in cinema