| Friday, 7th March 2014, 10:17 pm

ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ മാത്രം ഗതികേടിലോ സി.പി.ഐ.എം എന്ന് വിനയന്‍; പ്രതികരിക്കാനില്ലെന്ന് ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി:ചാലക്കുടിയില്‍ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതിലൂടെ സാധാരണ ജനങ്ങളെ പാര്‍ലമെന്റിലെ കോമഡി പറഞ്ഞ് രസിപ്പിക്കുമെന്നാണൊ പാര്‍ട്ടി കരുതുന്നതെന്ന് സംവിധായകന്‍ വിനയന്‍.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഉറപ്പാണെന്നും ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.

എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും തന്നെ അറിയാവുന്നവര്‍ക്ക് താനെന്താണുള്ളതെന്ന അറിയാമെന്നും അവര്‍ തന്നെ വിശ്വസിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

ഇന്നസെന്റിനെ ചാലക്കുടിയില്‍ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതിനെതിരെ സംവിധായകന്‍ വിനയന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ എന്ന തലക്കെട്ടില്‍ ഫസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

മഹാന്‍മാരായ കമ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഉയര്‍ത്തിയ പാരമ്പര്യം തകര്‍ക്കുന്ന രീതിയിലാണ് ചില ഇടങ്ങളില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അമ്മ എന്ന സംഘടനയുടെ പ്രസിഡന്റായി ഇരുന്നുകൊണ്ട് സൂപ്പര്‍ താരങ്ങളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇന്നസെന്റ് സാധാരണ ജനങ്ങളെ പാര്‍ലമെന്റിലെ കോമഡി പറഞ്ഞ് രസിപ്പിക്കുമെന്നാണൊ സി.പി.ഐ.എം. ധരിക്കുന്നത്?

ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് – വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

We use cookies to give you the best possible experience. Learn more