| Monday, 20th March 2017, 4:10 pm

'ഞാന്‍ സംസാരിക്കുന്നു' എന്ന തരത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ എന്റെ സംഭാഷണമല്ല: ചില മാധ്യമങ്ങള്‍ക്കെതിരെ വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താന്‍ സംസാരിക്കുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന ആര്‍ട്ടിക്കിളുകള്‍ തന്റേതല്ലെന്ന് വിനായകന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.

” ഞാന്‍ സംസാരിക്കുന്നു എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങളില്‍ ആര്‍ട്ടിക്കിള്‍ വന്നതായി കാണുന്നു, ഞാന്‍ അങ്ങനെ ഒരു സംഭാഷണം ആരുമായും നടത്തിയിട്ടില്ല.” എന്നായിരുന്നു വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നേരത്തെ, സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ വിനായകനുമായുള്ള അഭിമുഖങ്ങള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇവയില്‍ ചില മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ അഭിമുഖങ്ങളാണെന്നും അവരോട് താന്‍ സംസാരിച്ചിട്ടില്ലെന്നുമാണ് വിനായകന്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് മാധ്യമത്തിലാണ് തന്റേതല്ലാത്ത അഭിമുഖം വന്നതായി വിനായകന്‍ പോസ്റ്റില്‍ പറയുന്നില്ല.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത്.

ദേശീയ അവാര്‍ഡിനുള്ള സാധ്യതാ പട്ടികയിലും വിനായകനും കമ്മട്ടിപ്പാടവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

നമസ്‌കാരം സുഹൃത്തുക്കളെ,
ഞാന്‍ സംസാരിക്കുന്നു എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങളില്‍ ആര്‍ട്ടിക്കിള്‍ വന്നതായി കാണുന്നു , ഞാന്‍ അങ്ങനെ ഒരു സംഭാഷണം ആരുമായും നടത്തിയിട്ടില്ല.

We use cookies to give you the best possible experience. Learn more