നടന്‍ വിനായകന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. രണ്ട് ദിവസം മുമ്പ് തിരിച്ചെന്തൂരില്‍ ആട് ത്രീയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ജീപ്പ് ഉള്‍്‌പ്പെടുന്ന സംഘട്ടന രംഗങ്ങളില്‍ വിനായകന്റെ പേശികള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതമേല്‍ക്കുകയായിരുന്നു.
പരുക്കേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആളുപത്രിയില്‍ ചികിത്സ തേടി.
ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയത്. എം.ആര്‍.എ സ്‌കാനിങ്ങിലാണ് ഞരമ്പിനും പേശികള്‍ക്കും സാരമായ ക്ഷതം കണ്ടെത്തിയത്.
മിഥുന്‍ മാനുവന്‍ തോമസിന്റെ സംവിധാനത്തില്‍ വന്‍ ഹൈപ്പിലെത്തുന്ന ചിത്രമാണ് ആട് 3. ടൈം ട്രാവല്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാന്റസി എപ്പിക് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Vinayakan injured during movie shooting of Aadu 3