| Thursday, 3rd August 2017, 1:39 pm

കറുപ്പ് കാണുമ്പോ, താടീം മുടീം കാണുമ്പോ, പച്ചകുത്ത് കാണുമ്പോ ഉള്ള ചൊറിച്ചില്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടറേ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവ് വിനിയകന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതിഷേധിച്ച് ചിത്രകാരന്‍ നിപിന്‍ നാരായണന്‍.

തന്റെ തനത് ശൈലിയിലുള്ള എഴുത്തിന്റെ രൂപത്തിലാണ് നിപിന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്. അവര്‍ നമ്മുടെ മുറ്റത്തേക്ക് നോട്ടമിട്ടിരിപ്പാണ് എന്ന് പറഞ്ഞുകൊണ്ടാണ് നിപിന്‍ എഴുത്തിലൂടെ പ്രതിഷേധിക്കുന്നത്.

“”അവര്‍ നമ്മുടെ മുറ്റത്തേക്കു നോട്ടമിട്ടിരിപ്പാണ്. നമ്മളിലെത്രപേര്‍ നമ്മളില്‍ ചിലരുടെ മുറ്റത്തേക്കു കണ്ണും നട്ടിരിക്കുന്നു? ഇനിയാരെയാണ് കൊല്ലുക? വിനായകനെ കൊന്നതാണ് “”എന്നു പറഞ്ഞുകൊണ്ടാണ് ദളിതര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തെ നിവിന്‍ വരച്ചുകാട്ടുന്നത്. ഒരു ഡോക്ടറും പൊലീസും തമ്മിലുള്ള സംഭാഷണശകലത്തിലൂടെയാണ് തന്റെ പ്രതിഷേധം നിപിന്‍ തുറന്നെഴുതുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more