| Sunday, 7th September 2025, 10:32 am

ഭീഷ്മ പര്‍വത്തിലെ 'പറുദീസ' എഴുതിയതിന് മറ്റൊരു കാരണമുണ്ട്: തുറന്ന് പറഞ്ഞ് വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ശേഷം ഭീഷ്മ പര്‍വ്വത്തിലെ ‘രതിപുഷ്പം, പറുദീസ’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലികള്‍ നേരട്ടെ’ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ വാഴയിലെ ‘ഏയ് ബനാനെ’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതി.

ഇപ്പോള്‍ ഭീഷ്മ പര്‍വ്വത്തിലെ പറുദീസ എന്ന ഗാനം എഴുതിയതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. പറുദീസ എന്ന പാട്ട് എഴുതുമ്പോള്‍ അടുത്ത സീനില്‍ മെയ്ല്‍, ഫീമെയ്ല്‍ ക്യാരക്ടേഴ്‌സ് മരിക്കുമെന്ന അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പോസിറ്റ് റിലീജിയന്‍സില്‍ ഉള്ള രണ്ട് പേര്‍ പ്രണയിച്ച് കല്യാണം കഴിക്കാന്‍ സാധിക്കാതെ മരിക്കാന്‍ പോകുന്നത് സിനിമയില്‍ വരുന്നതുകൊണ്ടാണ് അങ്ങനെ ഒരു പാട്ട് എഴുതിയതെന്നും വിനായക് പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ഇതൊരു വെറും ഡാന്‍സ് പാട്ട് മാത്രമാകുമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പറുദീസ എന്ന പാട്ട് എഴുതുമ്പോള്‍ അറിയാം അടുത്ത സീനില്‍ ആ ക്യാരക്ടേഴ്‌സ് മരിക്കുമെന്ന്. ആ ഇന്‍ഫര്‍മേഷന്‍ എനിക്ക് ഇംപോര്‍ട്ടന്റ് ആയിരുന്നു. അതിന്റെ പെയ്ന്‍ എനിക്ക് നേരത്തെ ചെയ്യാന്‍ പറ്റും.

”ആടുന്നോര്‍ ആടട്ടെ, പാടുന്നൂര്‍ പാടട്ടെ ചേരുന്നവര്‍ ഒന്നായി ചേരട്ടെ അതിന് കെല്‍പ്പുള്ള ഭൂമി” എന്ന് ആ പാട്ടില്‍ എഴുതാന്‍ കാരണം, ഓപ്പോസിറ്റ് റിലീജിയന്‍സില്‍ ഉള്ള രണ്ട് പേര്‍ പ്രണയിച്ച് കല്യാണം കഴിക്കാന്‍ സാധിക്കാതെ മരിക്കാന്‍ പോകുന്നത് സിനിമയില്‍ വരുന്നതുകൊണ്ടാണ്.

അല്ലെങ്കില്‍ ഇതൊരു വെറും ഡാന്‍സ് പാട്ട് മാത്രമാണ്. അവര്‍ക്ക് എന്തും പറഞ്ഞ് ഡാന്‍സ് ചെയ്യാം. പക്ഷേ അവര്‍ ഇതുതന്നെ പറഞ്ഞു പാടണം എന്നും പറുദീസയെക്കുറിച്ച് സംസാരിക്കണം എന്നും തീരുമാനിക്കാന്‍ കാരണം എന്റെ സ്‌റ്റോറി ലൈനാണ്,’ വിനായക് ശശികുമാര്‍ പറഞ്ഞു.

Content Highlight: Vinayak Sasikumar Talking About ‘Parudeesa’ Song

We use cookies to give you the best possible experience. Learn more