| Thursday, 22nd January 2026, 6:35 pm

ഒരു കുട്ടിയുമായി സജിനെ ഉപമിച്ച് താരാട്ട് പാടുന്ന പോലെയുള്ള ഗാനമാണ് പൈങ്കിളിയിലെ ലോല: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

അനശ്വര രാജന്‍, സജിന്‍ ഗോപു, ചന്തു സലിംകുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൈങ്കിളി. ആവേശം, രോമഞ്ചം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവാണ് പൈങ്കിളിയുടെ തിരക്കഥയൊരുക്കിയത്.

എക്‌സ്പിരിമെന്റല്‍ ചിത്രമായെത്തിയ പൈങ്കിളിയിലെ ജസ്റ്റിന്‍ വര്‍ഗീസ് ഒരുക്കിയ സംഗീതവും വ്യത്യസ്തമായ അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്. സിനിമയിലെ ലോല എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഗാനരചയിതാവ് വിനായക് ശശികുമാര്‍.

‘പൈങ്കിളിയിലെ ലോല എന്ന ഗാനമാണ് എനിക്ക് ഇഷ്ടം. അന്യായ എക്‌സ്പിരിമെന്റ് സിനിമയായിരുന്നു പൈങ്കിളി, അതില്‍ എനിക്ക് ഏറ്റവും വര്‍ക്കൗട്ടായ ഗാനമാണ് ലോല. ജോര്‍ജ് പീറ്ററാണ് ആ പാട്ട് പാടിയത്. സിനിമയില്‍ സജിന്‍ ഗോപുവിന്റെ കഥാപാത്രത്തെ ഒരു കുട്ടിയുമായി ഉപമിച്ച് താരാട്ട് പാടുന്ന പോലെയുള്ള ഗാനമാണ് അത്.

ഇത്രയും വളര്‍ന്നിട്ടും ആ ഒരു മാനസിക അവസ്ഥ കാണിക്കാത്ത ആളുകള്‍ നമ്മുക്ക് ഇടയില്ലില്ലേ, അതിന്റെ പ്രതിനിധിയാണ് പൈങ്കിളിയില്‍ സജിന്‍ ചെയ്ത കഥാപാത്രം. അങ്ങനെയുള്ളവന്‍മാരെടുത്ത് നമ്മള്‍ എന്ത് പറയാനാ വാവായായിട്ട് അയാളെ കണ്‍സിഡര്‍ ചെയ്ത് അങ്ങനെ പാടുന്ന ഒരു പാട്ടാണ്. ജസ്റ്റിന്‍ വര്‍ഗീസിന്റെ ബ്രില്യന്‍ഡ് ഐഡിയാണ് അത്,’ വിനായക് ശശികുമാര്‍ പറയുന്നു.

തുടക്കം തന്നെ ശ്യാമ കോമള എന്ന് പറഞ്ഞാണ് ആ ഗാനം തുടങ്ങുന്നതെന്നും ഇംഗ്ലീഷ് പാട്ടിലൊക്കെയുള്ളത് പോലെ വളരെ വ്യത്യസ്തമായ തുടക്കമാണ് ആ ഗാനത്തിന്റ തുടക്കമെന്നും വിനായക് പറയുന്നു. പൈങ്കിളി സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം ലോലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളുടെ പുറകില്‍ വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വരിയെഴുതിയ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

Content Highlight: Vinayak Sasikumar on the song Lola from Painkili

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more