| Monday, 6th April 2026, 12:39 pm

ഹാഷിറിന് പോലും കിട്ടാത്ത ലെവല്‍ മാസ് ഇന്‍ട്രോ, നാല്‍വര്‍ സംഘത്തില്‍ കണ്ണ് നനയിച്ച വിനായക്

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസിന് ക്വിന്റല്‍ കനത്തില്‍ ഇടി നല്‍കിക്കൊണ്ട് കുതിക്കുകയാണ് വാഴ 2. ആദ്യഭാഗത്തെക്കാള്‍ ഗംഭീര വരവേല്പ് ലഭിച്ച ചിത്രം ആദ്യ വീക്കെന്‍ഡില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. പുതുമുഖ സംവിധായകനും പുതുമുഖ നായകന്മാരും ചേര്‍ന്ന് അണിയിച്ചൊരുക്കിയ വാഴ 2 മോളിവുഡില്‍ ഈ വര്‍ഷത്തെ അടുത്ത 100 കോടിയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന താരങ്ങള്‍. ആദ്യ ഭാഗത്തേതുപോലെ കുട്ടിക്കാലം മുതല്‍ കൗമാരം വരെയുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ തന്നെയാണ് വാഴ 2 പറയുന്നത്. കോമഡി നിറഞ്ഞ ആദ്യപകുതിയും ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള രണ്ടാം പകുതിയും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി.

വാഴ 2 Photo: Screen grab/ Think Music India

ഇന്‍സ്റ്റഗ്രാമിലെ റീച്ച് ബിഗ് സ്‌ക്രീനില്‍ വര്‍ക്ക് ചെയ്യിക്കാന്‍ ഹാഷിറിനും ഗ്യാങ്ങിനും സാധിച്ചു. ഹാഷിറിന്റെ സിമ്പിള്‍ ഇന്‍ട്രോയ്ക്ക് ഗംഭീര കൈയടിയായിരുന്നു ലഭിച്ചത്. എന്നാല്‍ നാല്‍വര്‍ സംഘത്തില്‍ ഏറ്റവും മാസ് ഇന്‍ട്രോ ലഭിച്ചത് വിനായകിനായിരുന്നു. അജിനെ തല്ലിയത് ചോദിക്കാന്‍ വേണ്ടി വരുന്ന വിനായകിന് ഗംഭീര ബില്‍ഡപ്പായിരുന്നു സിനിമയില്‍ നല്‍കിയത്.

ദേവരാജ് അവതരിപ്പിച്ച സജിനും വിനായകും ലഭിച്ച ബില്‍ഡപ്പിനൊപ്പം കലാഭവന്‍ മണിയുടെ എവര്‍ഗ്രീന്‍ ഹിറ്റ് ‘കൊച്ചു കുഞ്ഞിന്റച്ഛനൊരു കച്ച വാങ്ങാന്‍ പോയി’ എന്ന പാട്ടിന്റെ റീമിക്‌സ് വേര്‍ഷനാണ് ഈ സീനില്‍ ലഭിച്ചത്. ഒരു ആക്ഷന്‍ ഹീറോയുടേതുപോലെ ബില്‍ഡപ്പും ഇന്‍ട്രോയും ലഭിച്ച വിനായക് തന്റെ കഥാപാത്രം ഗംഭീരമാക്കി.

വിനായക് Photo: Screen grab/ Think Music India

ആദ്യപകുതിയില്‍ അത്യാവശ്യം തമാശകളുമായി പോകുന്ന കഥാപാത്രം അവസാന 20 മിനിറ്റില്‍ മറ്റൊരു തലത്തിലെത്തി. യു.കെയിലെത്തിയതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതുന്നതും അതുമായി പൊരുത്തപ്പെടുന്നതും കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കാന്‍ വിനായകിന് സാധിച്ചു. ബിജുക്കുട്ടനും വിനായകും തമ്മിലുള്ള കെമിസ്ട്രിയും അമ്പരപ്പിച്ചു.

അച്ഛനും മകനും തമ്മിലുള്ള ബോണ്ട് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. എയര്‍പോര്‍ട്ട് സീനായാലും ക്ലൈമാക്‌സിലെ പാട്ടും എല്ലാം കണ്ണ് നിറക്കുന്നതായിരുന്നു. ഹാഷിറും അലനും അജിനുമൊപ്പം വിനായകുമെല്ലാം മലയാളസിനിമയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Vinayak’s performance in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more