ഗാനരചയിതാവെന്ന നിലയില്‍ ഇന്ന് മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് വിനായക് ശശികുമാര്‍. 2013ല്‍ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞിരുന്നു.
ആവേശം, തുടരും, രോമാഞ്ചം, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങി സമീപകാലത്തിറങ്ങിയ മിക്ക സിനിമകളിലെയും ഗാനങ്ങള്‍ക്ക് പുറകില്‍ വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. റോസ്ലിന്‍ എന്ന വെബ് സീരിസിലൂടെ തിരക്കഥാകൃത്ത് എന്ന സ്ഥാനത്തേക്കും അദ്ദേഹം കാലെടുത്ത് വെച്ചു.
ഇപ്പോഴിതാ ആടുജീവിതം സിനിമയില്‍ ഗാനമെഴുതാന്‍ താന്‍ ബ്ലെസിയെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് വിനായക് ശശികുമാര്‍.
‘ആടുജീവിതത്തില്‍ പാട്ട് എഴുതാന്‍ ബ്ലെസി സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ചിട്ടുണ്ട്. അത് ഒരുപാട് മുമ്പാണ് , സിനിമയാക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ നടക്കുന്ന സമയത്ത്. ബ്ലെസി സാറിന് അന്ന് എന്നെ അറിയില്ല. ‘ ഇവനാരാണ് എ.ആര്‍. റഹ്‌മാന്‍ സംഗീതം കൊടുക്കുന്ന പാട്ടിന് വരികളെഴുതാന്‍’ എന്ന് അന്ന് ഞാന്‍ വിളിച്ചപ്പോള്‍ ബ്ലെസി സാര്‍ വിചാരിച്ച് കാണും. എനിക്ക് അറിയില്ല. പിന്നീട് ഞാന്‍ ബ്ലെസി സാറിനെ കണ്ട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്.
അന്ന് തീര്‍ച്ചയായും സിനിമയില്‍ അവസരം കിട്ടിയില്ല. പിന്നെ ഞാനും ആലോചിച്ചിരുന്നു റഹ്‌മാന്‍ സാര്‍ മ്യൂസിക് ചെയ്യുന്ന സിനിമയില്‍ പാട്ട് ചോദിക്കാനൊക്കെ ആയോ ഞാന്‍ എന്ന്. പിന്നീട് ഞാന്‍ അത് വിട്ടു. അതിന് ശേഷം ഞാന്‍ വീട്ടില്‍ വെറുതേ ഇരിക്കുന്ന സമയത്ത് അമല്‍ നീരദ് വിളിച്ചിട്ട് പറഞ്ഞു, നിന്റെ നമ്പര്‍ ഫഹദിന് കൊടുത്തിട്ടുണ്ട്, ഫഹദ് വിളിക്കും എന്ന്,’ വിനായക് പറഞ്ഞു.
അപ്പോഴാണ് മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ പാട്ടെഴുതാനാണ് തന്നെ വിളിച്ചതെന്നും എ.ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതെന്ന് താന്‍ അറിയുന്നതെന്നും വിനായക് പറഞ്ഞു.
കൊവിഡ് സമയത്താണ് ആ സിനിമ ചെയ്തിരുന്നതെന്നും അന്ന് റഹ്‌മാന്‍ സാര്‍ ഫോണിലൂടെ ട്യൂണ്‍ ചെയ്ത് അയക്കുകയായിരുന്നു പതിവെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ഒരു മ്യൂസിക് കിട്ടുമ്പോള്‍ റഫായി അദ്ദേഹം അയക്കാറുണ്ടായിരുന്നുവെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.
മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകാറ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍, രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി , ദീപക് പറമ്പോല്‍ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രം നിര്‍മിച്ചത് ഫാസിലാണ്. നീണ്ട 20വര്‍ഷങ്ങള്‍ക്ക് ശേഷം എ. ആര്‍.റഹ്‌മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്.
Content Highlight: Vinay Sasikumar shares his experience of being called for a chance in the film Aadujeevitham