| Sunday, 27th September 2026, 1:20 pm

ചെറിയ ബഡ്ജറ്റിലും വലിയ താരങ്ങളെ വച്ച് ബ്ലോക്‌ബസ്റ്റർ ഉണ്ടാക്കാമെന്ന് തെളിയിച്ചു : വിനയ് ഫോർട്ട്

അമര്‍നാഥ് എം.

പോലീസ് കേന്ദ്ര കഥാപാത്രമായ സിനിമകൾ മലയാളികൾക്ക് അപരിചിതമല്ല.പല പോലീസ് സിനിമകൾ മലയാളികൾ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അങ്ങനെ വിജയിപ്പിച്ച ലിസ്റ്റിലേക്ക് ഒരു സിനിമ കൂടി വന്നിരിക്കുകയാണ്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

ഷഹാദ് നിലമ്പൂർ സംവിധാനം ചെയ്ത പാർവതി തിരുവോത്ത്,മാത്യു തോമസ് ,ഉണ്ണിമായ പ്രസാദ്,സിദ്ധാർഥ് ഭരതൻ,വിജയരാഘവൻ, വിനയ് ഫോർട്ട് ,പാർത്ഥിപൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ച പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന കുറ്റാന്വേഷണ സിനിമ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഇപ്പോഴും വിജയകരമായ് പ്രദർശനം തുടരുന്നു.

സിനിമയിൽ പ്രമുഖ താരങ്ങൾ ഉണ്ടെങ്കിലും,ചെറിയ ബജറ്റ് ആയതിനാൽ കുറഞ്ഞ സമയം കൊണ്ടാണ് ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരായ റോബി വര്ഗീസ് രാജ്,മുജീബ് മജീദ്,ചമൻ ചാക്കോ,മഹേഷ് മോഹൻ തുടങ്ങിയവരെ വച്ച്, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ മലയാളം സിനിമ ഇൻഡസ്ട്രയ്ക്ക് മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചത്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ, നിലവിൽ ലോകമെമ്പാടുമായി 37 കോടിയോളം കളക്ഷൻ നേടാൻ ഈ സിനിമക്ക് കഴിഞ്ഞു.

ഏറ്റവും മികച്ച രീതിയിൽ ബുദ്ധിപൂർവ്വം പ്രവർത്തിച്ചതുകൊണ്ടാണ് സിനിമ വിജയത്തിലെത്തിയതെന്നാണ് ഉണ്ണിമായ പ്രസാദ് അഭിപ്രായപ്പെട്ടത്.”ഈ സിനിമയുടെ ഏറ്റവും വലിയ സ്ട്രെങ്ത് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ടെക്‌നിഷ്യൻസ് ആണ് ഈ സിനിമയിൽ വർക്ക് ചെയ്തിരിക്കുന്നത്” എന്നാണ് വിനയ് ഫോർട്ട് സിനിമയെക്കുറിച്ച് പറഞ്ഞത്.

സിനിമയുടെ ടൈറ്റിൽ പ്ലേസ്‌മെന്റിനെ പ്രശംസിച്ചുംകൊണ്ടു നിരവധി ചർച്ചകൾ ആണ് നടക്കുന്നത്.ഏറ്റവും അധികം പങ്കുവയ്ക്കപ്പെട്ട ചിത്രം ടൈറ്റിലിന്റെതായിരുന്നുവെന്നു ഇരുവരും പറഞ്ഞു.വെറുമൊരു ടൈറ്റിൽ കാണിക്കുന്നതിന് പകരം,ടൈറ്റിൽ വരുന്ന സ്ഥലത്തിന്റെ പ്രേത്യേകതകൊണ്ടും,അതിൽ എല്ലാമുണ്ടായിരുന്നതുകൊണ്ടും കൂടിയാണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്‌ എന്ന് ഉണ്ണിമായ പ്രസാദ് പറഞ്ഞു.

പ്രേക്ഷകരെ ഒന്നടങ്കം തന്റെ കഥാപാത്രമുൾപ്പടെ ആശങ്കയുടെ മുൾമുനയിൽ നിർത്തുമ്പോൾ,വിനയ് ഫോർട്ടിന്റെ കഥാപാത്രം പ്രേക്ഷകർക്ക് അല്പം ആശ്വാസവുമായി കടന്നുവരുന്നെണ്ടെന്നു ഉണ്ണിമായ പ്രസാദ് പറയുന്നു. സിനിമയുടെ അവസാനത്തിൽ പ്രേക്ഷകരെ ഒന്നടങ്കം ‘പ്രതി’പക്ഷത്തു നിർത്താനായതോടെ,സിനിമ മറ്റൊരു തലത്തിലേക്കു ഉയരുകയായിരുന്നു.

“എനിക്ക് അച്ഛനും അമ്മയുമില്ല,എന്റെ ഭർത്താവ് എന്നെ ഇട്ടിട്ട് പോയി,അതെപ്പോലെ എനിക്കെന്റെ കുട്ടിയെ ഇട്ടിട്ടു പോവാൻ പറ്റില്ല’ എന്ന് പാർവ്വതിയുടെ കഥാപാത്രം പറഞ്ഞതോടുകൂടെ തന്നെ എല്ലാത്തിനും ഉത്തരം കൊടുത്തപോലെ തോന്നിയെന്നാണ് വിനയ് ഫോർട്ട് പറയുന്നത്.

20 വർഷമായി പാർവതി തിരുവോത്ത് മലയാള സിനിമയിൽ ഉണ്ടെങ്കിലും ആദ്യമായാണ് പോലീസ് വേഷത്തിൽ എത്തുന്നതെന്ന പ്രേത്യേകതയും ഈ സിനിമക്കുണ്ട്.ഇരുവരും റേഡിയോ മംഗോയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.

Content Highlight: Vinay Fort and Unnimaya Prasad about Pradhama Drishtya Kuttakkar movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more