| Sunday, 22nd November 2026, 10:53 am

ലവ് എന്ന വിഷയത്തെക്കുറിച്ച് അന്ന് അവിടെ സംസാരിക്കാൻ ആസ്ഥാന ലവിന്റെ ആളായ ചാക്കോച്ചനാണ് വന്നത്: വിനയ് ഫോർട്ട്

അനുപമ കെ. സീത

നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഹെയ്ൽ മേരി. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഡ്രാമ- ത്രില്ലർ ഴോണറിലുള്ള ചിത്രം ജി. ആർ. ഇന്ദുഗോപന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോർട്ട്, സുരാജ്‌ വെഞ്ഞാറമൂട്, ജഗദീഷ്, അനു സിതാര, ഹക്കിം ഷാജഹാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ താൻ ചാക്കോച്ചനെ കണ്ടിട്ടുണ്ടെന്നാണ് വിനയ് ഫോർട്ട് പറയുന്നത്. ആ അനുഭവങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘ഞാൻ സിനിമയിൽ വരുന്നതിന് മുമ്പേ ചാക്കോച്ചനെ കണ്ടിട്ടുണ്ട്. ഒരു തവണ സെയിന്റ് തെരേസാസ് കോളേജിൽ ലവ് എന്ന വിഷയെക്കുറിച്ചായിരുന്നു ചർച്ച. ഞാൻ അതിൽ പങ്കെടുക്കാൻ വേണ്ടി എന്റെ കോളേജിൽ നിന്ന് വന്നിരിക്കുകയായിരുന്നു. അവിടെ സംസാരിക്കാൻ വേണ്ടി ആസ്ഥാന ലവിന്റെ ആളായ ചാക്കോച്ചൻ അവിടെ അന്ന് വന്നിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു കറുപ്പ് കുർത്തയോ ജുബയോ ആണ് അന്ന് പുള്ളി ഇട്ടത്.

ഹെയ്ൽ മേരി.Photo.Screen Grab/IMDb

പിന്നെയൊരു തവണ ആർച്ചീസില് കാർഡെടുക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നു. അവിടെ വെച്ചും ചാക്കോച്ചനെയും പുള്ളിയുടെ രണ്ട് സിസ്റ്റേഴ്‌സിനെയും കണ്ടിരുന്നു. ആ സമയത്ത് ഞാനും എന്റെ കൂട്ടുകാരനും പോയി അത് കുറച്ച് നേരം നോക്കി നിന്നു. അന്ന് ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് നിൽക്കുന്ന സമയമായിരുന്നു അത്. ആ സമയം മുതലേ ഒരു വാംത്തുള്ള മനുഷ്യനാണ് ചാക്കോച്ചൻ,’ വിനയ് പറഞ്ഞു.

പുതിയ ചിത്രമായ ഹെയ്ൽ മേരിയിൽ ഒരുമിച്ചഭിനയിച്ച അനുഭവത്തെക്കുറിച്ചും വിനയ് സംസാരിച്ചു. താനും ചാക്കോച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഹെയ്ൽ മേരി എന്ന സിനിമയിലാണ് കൂടുതൽ സ്‌ക്രീൻ സ്‌പേസിൽ ഒരുമിച്ച് അഭിനയിച്ചതെന്നാണ് താരം പറഞ്ഞത്. ഒരു കഥാപാത്രത്തിന്റെ അപ്പുറത്തേക്ക് നല്ല സിനിമയുടെ ഭാഗമാവുക എന്നതുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

‘എന്റെ മറ്റ് സിനിമകൾ എടുത്തു നോക്കുകയാണെങ്കിൽ എനിക്ക് സ്‌ക്രീൻ സ്‌പേസ് കുറവുള്ള സിനിമകളായിരുന്നു അതൊക്കെ. ഇതിൽ സ്‌ക്രീൻ സ്‌പേസ് ഒരുപാടുള്ള കഥാപാത്രമാണ്. ഇതിൽ ഞാൻ കാണുന്നൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ കഥാപാത്രത്തിന് മറ്റുള്ള കഥാപാത്രങ്ങൾക്ക് ഉള്ളത് പോലെ ഭയങ്കര കോൺഫ്ലിക്റ്റോ എനർജിയോ അല്ലെങ്കിൽ ഒരു ഭ്രാന്തന്റെ അംശമോ ഒന്നുമില്ലാത്ത ഒരു റൂട്ടഡായിട്ടുള്ള നമ്മുടെ ചുറ്റുപാടിൽ കാണുന്ന ഒരു പച്ചയായിട്ടുള്ള മനുഷ്യനാണ്,’ താരം പറഞ്ഞു.

Content Highlight: Vinay Forrt talks about Kunchacko Boban and Hail Mary

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more