| Friday, 16th October 2026, 11:20 pm

കുടുംബത്തെ ഞാന്‍ സിനിമാ സെറ്റില്‍ കൊണ്ടുപോകില്ല; കാരണം പറഞ്ഞ് വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ സിനിമകളിലെല്ലാം പ്രധാനവേഷം കൈകാര്യം ചെയ്ത് തിളങ്ങി നില്‍ക്കുന്ന അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

മലയാളത്തില്‍ വലിയ വിജയമായ ബെത്ലഹേം കുടുംബ യൂണിറ്റില്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ബെത്ലഹേമിന് പുറമെ പൃഥമ ദൃഷ്ട്യാ കുറ്റക്കാര്‍, അവറാച്ചന്‍ ആന്‍ഡ് സണ്‍സ്, ഐ ആം ഗെയിം, തേര്‍ഡ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷത്തിലെത്തിയിരുന്നു. അടുപ്പിച്ച് റിലീസ് ചെയ്ത ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

വിനയ് ഫോര്‍ട്ട്. Photo: Vinay Forrt/ Facebook.com

അടുത്തിടെ ന്യൂസ് പീടികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമാ സെറ്റിലേക്ക് കുടുംബത്തെ കൊണ്ടുപോകാറില്ലെന്ന് പറയുന്ന താരത്തിന്റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ കാരണവും താരം വ്യക്തമാക്കുന്നു.

‘സമ്മര്‍ദം കൊണ്ടല്ല ഞാന്‍ കുടുംബത്തെ ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുപോകാത്തത്. നിങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്ന സിനിമ ഒന്നും ഷൂട്ടിങ് സെറ്റില്‍ കാണുന്നത് വേറെ ഒന്നുമാണ്. എന്റെ ആശാന്‍ എന്നോട് പറഞ്ഞിരിക്കുന്നത് സിനിമയില്‍ നിങ്ങള്‍ കാത്തിരിക്കുന്നതിനും പൈസ കിട്ടുമെന്നാണ്. അതായത് രാവിലെ ആറേമുക്കാല്‍ നമ്മളോട് സമയം പറയുന്നുണ്ടെങ്കിലും രാത്രി എട്ട് മണിക്കായിരിക്കും ആ ഷോട്ട് എടുക്കുന്നത്. പക്ഷേ രാവിലെ ഉള്ള അതേ എനര്‍ജിയില്‍ നമുക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാണ് നമ്മളെ പ്രൊഫഷണല്‍ ആക്ടേഴ്‌സ് എന്ന് വിളിക്കുന്നത്.

വിനയ് ഫോര്‍ട്ട്. Photo: X.com

സിനിമ സെറ്റിലേക്ക് നമ്മുടെ ഭാര്യയെയും കുട്ടികളെയും കൊണ്ട് പോയാല്‍ അവര്‍ അവിടെ ഇരുന്ന് ബോറടിച്ച് മരിക്കും. പക്ഷേ എനിക്ക് ചലഞ്ചിങ്ങായിട്ടുള്ള പരിപാടിയാണെങ്കില്‍ ഞാനെന്തെങ്കിലും ആലോചിച്ച് അവിടെ ഇരിക്കും. അസ് ആന്‍ ആക്ടര്‍ പ്രൊസസ് അവിടെ നടന്നുകൊണ്ടിരിക്കും. പക്ഷേ ഈ പാവങ്ങള്‍ എന്ത് പിഴച്ചു. എനിക്ക് ഇവരെ അറ്റന്‍ഡ് ചെയ്യാനും പറ്റില്ല. മാത്രമല്ല എന്റെ വ്യക്തിപരമായ കേസില്‍ ഇതിനോട് ഒരു താത്പര്യവുമില്ലാത്ത ഭാര്യയെ ആണ് എനിക്ക് കിട്ടിയത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt talks about accompanying his family to shooting location

We use cookies to give you the best possible experience. Learn more