മലയാള സിനിമയിൽ ഏറെ പരീക്ഷണ ചിത്രങ്ങൾ ചെയ്യുന്ന പുതിയ സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. തന്റെ തിരക്കുകൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ചെറിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന മനസിനെയും എഫേർട്ടിനെയും കുറിച്ച് നടൻ വിനയ് ഫോർട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മമ്മൂട്ടി നായകനായ ടർബോ എന്ന സിനിമയുടെ സെറ്റിൽ വെച്ച് തന്റെ സിനിമയായ ആട്ടം കാണണമെന്ന് പറയാൻ പോയപ്പോഴുണ്ടായ അനുഭവമാണ് വിനയ് പങ്കു വെച്ചത്. നടന്റെ ഏറ്റവും പുതിയ ചിത്രമായ ഹെയ്ൽ മേരിയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയവൺ ഷോമാളിന് നൽകിയ അഭിമുഖത്തിലാണ് നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.
‘ആട്ടം കാണണമെന്ന് പറയാൻ വേണ്ടി മമ്മൂക്കയെ കാണാൻ പോയപ്പോൾ അദ്ദേഹം ടർബോയുടെ സെറ്റിലാണ്. അവിടെ ഫൈറ്റ് സീൻ നടന്നുകൊണ്ടിരിക്കുകയാണ്. ആ സ്പോട്ടിൽ ഇടിച്ചുവീണിട്ടൊക്കെ പുള്ളിക്ക് ചെറിയൊരു ഇഞ്ചുറിയൊക്കെ അന്ന് പറ്റിയിരുന്നു. അപ്പോൾ ഞങ്ങളോട്, ‘നോക്കട്ടെ, സമയം ഉള്ളതുപോലെ നോക്കാം, കാണാം’ എന്നൊക്കെ പുള്ളി പറഞ്ഞു. ഞങ്ങൾ തിരിച്ച് പോവുമ്പോൾ ഞാൻ ഡയറക്ടറോട് പറഞ്ഞു,’എടാ മമ്മൂക്കയോക്കെ ഭയങ്കര തിരക്കുള്ള ആളാണ്’ എന്ന്.
ആട്ടം.ടർബോ.Photo:Screen Grab/Wikipedia.com
പിന്നെ പുള്ളി ഫൈറ്റ് സീക്വൻസൊക്കെയാണ് ചെയ്യുന്നത്. ഞാനൊക്കെ ഫൈറ്റ് ചെയ്താൽ പിന്നെ ഒരാളോടും മിണ്ടാനേ പോവില്ല. കാരണം നമ്മൾ ഫിസിക്കലി ഇമോഷണലി ടയേഡായിരിക്കുമല്ലോ. അങ്ങനെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ട് അദ്ദേഹം സിനിമ കണ്ടുവെന്ന്
പറഞ്ഞ് ഡയറക്ടർ എന്നെ വിളിച്ചു. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, ഒരു പുതിയ ആളെ മമ്മൂക്ക ഉൾകൊള്ളുന്നൊരു പരിപാടിയുണ്ട്, പുള്ളിയുടെ ഒരു വാംത്തുണ്ട്. നമ്മൾ വേറൊരു സൈഡിൽ നിന്ന് പുള്ളിയെ നോക്കുമ്പോൾ പുള്ളി നമ്മളെ അഡ്രസ് ചെയ്യുന്നത് കാണാൻ പറ്റും,’ വിനയ് പറഞ്ഞു.
സിനിമ കണ്ടുവെന്നും കൊള്ളാമായിരുന്നുവെന്നൊക്കെ പറഞ്ഞ് പലപ്പോഴും ഒരു സംഭാഷണത്തിന് അദ്ദേഹം തുടക്കമിടുമെന്നും വിനയ് കൂട്ടിച്ചേർത്തു. നമ്മളെ മാത്രമല്ല എല്ലാ ആളുകളെയും ഉൾകൊള്ളുന്ന ഒരു മാജിക് മമ്മൂട്ടിക്കുണ്ടെന്നാണ് നടൻ പറയുന്നത്. അദ്ദേഹത്തിന്റെ അടുത്തേക്ക് അത്രയും ആരാധനയോടെ പലരും തള്ളികയറാറുണ്ടെന്നും എന്നാൽ ഓരോ വ്യക്തിയെയും അദ്ദേഹം ഉൾകൊള്ളാറുണ്ടെന്നും താരം വ്യക്തമാക്കി. അതൊരു വലിയ കഴിവാണെന്നും അതിനെക്കുറിച്ച് താൻ ആലോചിക്കാറുണ്ടെന്നും നടൻ പറഞ്ഞു.
Content Highlight: Vinay Forrt talk about Mammootty