മലയാളസിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു, പ്രേമം, തമാശ, മാലിക്, ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം‘ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തി അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരുന്നു. ഇപ്പോൾ ആ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട് .
ഭരതനാട്യം 2: മോഹിനിയാട്ടം. Photo: Instagram/ IMDb
മോഹിനിയാട്ടത്തിൽ വിനയ് ഫോർട്ടിന്റെ ഹിറ്റ് ആയ സീനിനെക്കുറിച്ച് വിനയ് ഫോർട്ട് സംസാരിക്കുന്നു.
‘ഞാൻ വർക്ക് ചെയ്ത സംവിധായകരിൽ ഏറ്റവും മിടുക്കനാണ് കൃഷ്ണദാസ് മുരളി. മോഹിനിയാട്ടത്തിൽ ‘ഇതെന്താ വളരുന്നോ?’ എന്ന് പറയുന്ന ആ സീനിൽ, അത്രയും ഉയരമുള്ള ഒരാളെ ചെറിയ ആളായ എന്റെ മുന്നിൽ കൊണ്ടുവന്ന് പ്ലേസ് ചെയ്തത് സംവിധായകന്റെ ബ്രില്ല്യൻസ് ആണ്.
ആദ്യം ആ സീൻ എടുത്തപ്പോൾ ആ ഡയലോഗ് ഉണ്ടായിരുന്നില്ല. അത് ഡബ്ബിങ്ങിൽ ചെയ്തതാണ്. ആ സിനിമ കണ്ട ശേഷം ഒരുപാട് പേർ പറഞ്ഞു, ‘ഒരുപാട് ഇമ്പ്രോവൈസേഷൻ ആണല്ലേ, കയ്യിൽ നിന്നും ഇട്ടതാണല്ലേ’ എന്ന്. അങ്ങനെ കയ്യിൽ നിന്നും ഒന്നും ഇട്ടതല്ല. എല്ലാം സ്ക്രിപ്റ്റിൽ എഴുതിയതായിരുന്നു. നമ്മൾ ആ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്തതാണ്,’ വിനയ് ഫോർട്ട് പറയുന്നു.
വിനയ് ഫോർട്ട്. Photo: ManoramaOnline
ഭാരതനാട്യത്തിലെ സൈജു കുറുപ്പ് ചെയ്ത കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും, സംവിധായകൻ കൃഷ്ണദാസ് വിളിച്ചപ്പോൾ അന്ന് അത് ചെയ്യാൻ സാധിച്ചില്ലായിയിരുന്നു എന്നും വിനയ് ഫോർട്ട് പറഞ്ഞു.
‘ഭരതനാട്യം’ സിനിമയിൽ സൈജു ചെയ്ത റോൾ എന്നോട് ചെയ്യാൻ കൃഷ്ണൻ പറഞ്ഞിരുന്നു. അന്ന് അത് നടന്നില്ല. എനിക്ക് കൃഷ്ണനോട് ബഹുമാനം തോന്നിയത്, അതിനു ശേഷം തുടർബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും രണ്ടാം ഭാഗം ചെയ്തപ്പോൾ അവർ എന്നെ പരിഗണിച്ചു എന്നുള്ളതാണ്.
ചെറിയ സിനിമ വിജയിച്ചാലേ സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. കൃഷ്ണൻ വന്ന് ഈ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞ നിമിഷം മുതൽ അറിഞ്ഞോ അറിയാതെയോ ഞങ്ങൾ അതിനുവേണ്ടി പണിയെടുക്കുന്നുണ്ടായിരുന്നു. അങ്ങെനയാണ് പ്രേക്ഷകർക്ക് ആ ക്യാരക്റ്റർ വർക് ആയത്,’ വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Forrt stated he was the original choice for Saiju Kurup’s role in Bharathanatyam