സിനിമാജീവിതത്തിലെ 19ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ചെറിയ റോളുകളിലൂടെ കരിയറാരംഭിച്ച താരം ഇന്ന് മോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ്. എല്ലാതരം വേഷവും ചെയ്യാന്‍ സാധിക്കുന്ന ചുരുക്കം നടന്മാരിലൊരാളാണ് വിനയ് ഫോര്‍ട്ട്. ഈ വര്‍ഷം താരം ഭാഗമായ സിനിമകളെല്ലാം മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.
വിനയ് ഫോർട്ട്. Photo. IMDb/ Screen Grab/ Youtube
മോഹിനിയാട്ടം, ഐ ആം ഗെയിം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്, അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളില്‍ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രങ്ങള്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. എല്ലാ സിനിമകളിലും ചെറിയ വേഷമാണെങ്കിലും അവ ശ്രദ്ധിക്കപ്പെട്ടതില്‍ താന്‍ സന്തോഷവാനാണെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.
‘ഈ വര്‍ഷം ഞാന്‍ ചെയ്തതില്‍ ഹിറ്റായ പടങ്ങളൊക്കെ നോക്കിയാല്‍ അതില്‍ അഞ്ചോ ആറോ സീനുകള്‍ മാത്രമേ എനിക്ക് ഉള്ളൂ. പക്ഷേ, ആ ക്യാരക്ടേഴ്‌സെല്ലാം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ മുഴുനീള വേഷം ചെയ്ത പടം ഞാനും എന്റെ ഭാര്യയും അമ്മയും മാത്രം കണ്ടതുകൊണ്ട് എനിക്ക് വലിയ ഗുണമൊന്നും ചെയ്യില്ല.
വിനയ് ഫോര്‍ട്ട് Photo: Screen grab/ Movie World Media
ഇപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് നോക്കിയാല്‍ ആകെ കുറച്ച് സീന്‍ മാത്രമേ എനിക്കുള്ളൂ. പക്ഷേ, പടം കണ്ടിറങ്ങിയവര്‍ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട സിനിമയില്‍ എന്റെ ക്യാരക്ടറിനെക്കുറിച്ച് സംസാരിക്കുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ആരും ശ്രദ്ധിക്കാത്ത സിനിമയില്‍ ത്രൂ ഔട്ട് ക്യാരക്ടര്‍ ചെയ്താല്‍ അത് എനിക്ക് ഗുണം ചെയ്യില്ല,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഇത്തരം ചെറിയ റോളുകളുള്ള സിനിമകളാണ് തനിക്ക് വലിയ അവസരങ്ങള്‍ സമ്മാനിക്കാറുള്ളതെന്നും താരം പറയുന്നു. ഗിരീഷ് എ.ഡിയുമായി പരിയമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിച്ചിരുന്നില്ലെന്നും ആ സമയത്താണ് താന്‍ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ചെയ്തതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
വിനയ് ഫോര്‍ട്ട് Photo: IMDB/ Screen grab/ Youtube
‘അവറാച്ചന്റെ എഡിറ്ററാണ് പ്രേമലുവിന്റെയും ബെത്‌ലഹേമിന്റെയും എഡിറ്റര്‍. ആ സിനിമ റിലീസിന് മുമ്പ് ഗിരീഷേട്ടന്‍ കണ്ടു. ‘ഈ ക്യാരക്ടര്‍ തിയേറ്ററില്‍ ചിരിയുണ്ടാക്കും’ എന്ന് പുള്ളി പറഞ്ഞു. ആ കഥാപാത്രം കാരണമാണ് എനിക്ക് ബെത്‌ലഹേം കിട്ടുന്നത്. അതുപോലെ മസാല റിപബ്ലിക് എന്ന പടം കണ്ടിട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിലേക്ക് എന്നെ വിളിച്ചത്.
അങ്ങനെ ചെറിയ വേഷങ്ങളാണ് എനിക്ക് കൂടുതല്‍ അവസരം തന്നിട്ടുള്ളത്. ആട്ടം എന്ന സിനിമ എനിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമ കണ്ടിട്ട് എന്നെ ആരും മറ്റ് സിനിമകളിലേക്ക് വിളിച്ചിട്ടില്ല,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay Forrt saying Aattam movie didn’t helped in his career