12 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ദുല്‍ഖര്‍ സല്‍മാന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. പല ഇന്‍ഡസ്ട്രികളിലൂടെ സഞ്ചരിച്ച് വലിയ പാന്‍ ഇന്ത്യന്‍ താരമായി മാറിയിട്ടും, വര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ ഇപ്പോഴും വളരെ പൊളൈറ്റായാണ് ദുല്‍ഖര്‍ ആളുകളോട് ഇടപഴകുന്നതെന്നും വിനയ് പറഞ്ഞു. ‘ഐ ആം ഗെയിം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു താരം.
”എനിക്ക് സന്തോഷം തോന്നിയത് എന്താണെന്ന് അറിയാമോ? 12 വര്‍ഷം കടന്നുപോയി. ദുല്‍ഖര്‍ പല പല ഇന്‍ഡസ്ട്രികളില്‍ പോയി. അദ്ദേഹം ഒരു ഹ്യൂജ് പാന്‍ ഇന്ത്യന്‍ സ്റ്റാറൊക്കെയായി. പക്ഷേ ഒരു തരി ആറ്റിറ്റ്യൂഡില്‍ പോലും മാറ്റം വന്നിട്ടില്ല. 12 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ, അതുപോലെ തന്നെ അത്ര പൊളൈറ്റായിട്ടാണ് മനുഷ്യരോട് ഇടപഴകുന്നത്,” വിനയ് പറഞ്ഞു.
ദുല്‍ഖറിന്റെ മറ്റൊരു പ്രത്യേകതയായി തനിക്ക് തോന്നുന്നത് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ആളുകളെ ഹാന്‍ഡ് പിക്ക് ചെയ്യുന്നതാണെന്നും വിനയ് പറഞ്ഞു. ദുല്‍ഖറിനൊപ്പമുള്ളത് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖറിന്റെ മാനേജരായ സാമി പണ്ടുമുതലേ തന്റെ സുഹൃത്താണെന്നും വിനയ് പറഞ്ഞു. സെറ്റില്‍ എല്ലാവരോടും ദുല്‍ഖറിന്റെ ടീം കാണിക്കുന്ന കരുതലിനെക്കുറിച്ചും താരം സംസാരിച്ചു.
”നമുക്ക് നില്‍ക്കാന്‍ പറ്റില്ല, നമ്മള്‍ എവിടെയെങ്കിലും നില്‍ക്കുകയാണെങ്കില്‍ ‘ഏയ് വിനയ്ക്ക് കസേര കൊടുക്ക്’ എന്നൊക്കെ പറഞ്ഞിട്ട് നമ്മളെ വല്ലാതെ പരിഗണിക്കും.
ഉച്ചയ്ക്ക് പ്രൊഡക്ഷനിലുള്ള ആളുകള്‍ വന്ന് നമുക്ക് എന്തൊക്കെയാണ് ഭക്ഷണം, പുറത്തുനിന്ന് എന്തെങ്കിലും വാങ്ങണമെങ്കില്‍ വാങ്ങിക്കാം, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്നൊക്കെ പറയും. എന്നോട് എന്നല്ല, എല്ലാ മനുഷ്യരോടും അങ്ങനെയാണ്. മനുഷ്യരെ വാല്യു ചെയ്യുന്ന പ്രൊഡക്ഷന്‍ ഗ്രൂപ്പാണ്’ വിനയ് പറഞ്ഞു.
അതേസമയം, സിനിമ എന്നത് എപ്പോഴും കാഴ്ചക്കാരുടെ പരിപാടിയാണെന്നും ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകാമെന്നും വിനയ് വ്യക്തമാക്കി.
‘ഐ ആം ഗെയിം’ എന്ന ചിത്രത്തിനായി ആറ് മാസം താന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിനയ് പറഞ്ഞു. ‘ബെത്ലഹേം’, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’, ‘മോഹിനിയാട്ടം’ തുടങ്ങിയ ചിത്രങ്ങളിലും അതേ ലുക്കിലാണ് അഭിനയിച്ചതെന്നും താരം വ്യക്തമാക്കി.
ഒരു ബാങ്ക് ജീവനക്കാരന്‍ ഇങ്ങനെയിരിക്കുമോ എന്ന ചോദ്യമൊന്നും ആരും ചോദിച്ചിട്ടില്ലെന്നും അത് ഒരു ഫിലിം മേക്കറുടെ കണ്‍വിക്ഷനാണെന്നും വിനയ് പറഞ്ഞു.
‘ഗിരീഷിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ആവശ്യമാണ്. ‘ബെത്ലഹേമി’ലേത് എന്നെ സംബന്ധിച്ച് ചലഞ്ചിങ് ക്യാരക്ടര്‍ തന്നെയാണ്,” വിനയ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Vinay Forrt about Dulquer Salmaan