| Monday, 30th October 2017, 11:16 am

അന്യജാതിക്കാരിയെ പ്രണയിച്ചെന്നാരോപിച്ച് യുവാവിനെയും കുടുംബത്തേയും ചെരുപ്പുകൊണ്ടടിച്ചു; സംഭവം യോഗിയുടെ യു.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അന്യജാതിക്കാരിയെ പ്രണയിച്ചെന്നാരോപിച്ച് യുവാവിനും കുടുംബത്തിനും ഗ്രാമവാസികളുടെ മര്‍ദ്ദനം. യുവാവിനെയും കുടംബത്തേയും ചെരുപ്പ് മാലയണിയിച്ചും ചെരുപ്പ് കൊണ്ടടിച്ചും ഉപദ്രവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.പിയിലെ ബിജ്‌നോര്‍ ജില്ലയിലെ ഇസ്‌ലാമാബാദ് ഗ്രാമത്തിലാണ് സംഭവം. യുവാവിനെയും സഹോദരങ്ങളെയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെരുപ്പ് മാലയണിക്കുകയുമായിരുന്നു.


Also Read: അമലക്കു പിന്നാലെ ഫഹദിനെതിരെയും നികുതിവെട്ടിപ്പ് ആരോപണം; ഖജനാവിന് നഷ്ടമാക്കിയത് 14 ലക്ഷം രൂപ


നേരത്തെ യുവാവിന്റെ ജ്യേഷ്ഠന്‍ യുവാവ് അന്യജാതിക്കാരിയായ കാമുകിയെക്കൊണ്ട് ഒളിച്ചോടിയിരുന്നു. അതിനു പിന്നാലെയാണ് ഇവരുടെ പ്രണയവും പുറംലോകമറിഞ്ഞത്.

ഇതിനെത്തുടര്‍ന്ന് ഇരുവരുടെയും കുടുംബം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരമാണ് യുവാവിന്റെ കുടുംബത്തെ ആക്രമിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more