| Saturday, 10th October 2026, 11:11 pm

പൊലീസുകാര്‍ക്ക് മേല്‍ സെക്ഷന്‍ 333: ഹരിയാനയില്‍ പൊലീസുകാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: വാറന്റ് ഇല്ലാതെ യുവാക്കളെ തടവിലാക്കാന്‍ വന്ന പോലീസുകാരെ ഹരിയാനയില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസുകാരെ ഗ്രാമവാസികള്‍ തടഞ്ഞുവെച്ചതായുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഹരിയാനയിലെ കബല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.

അനുവാദമില്ലാതെ വീട്ടില്‍ അതിക്രമിച്ച് കയറുന്നതുമായി ബന്ധപ്പെട്ട 333ാം വകുപ്പ് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ അത് സര്‍ക്കാരിനെതിരെയോ ഏതെങ്കിലും പാര്‍ട്ടിയ്‌ക്കെതിരെയോ അല്ല. മറിച്ച് ഒരു സ്വതന്ത്രമായ ഒരു പ്രസ്ഥാനത്തിനെതിരെയാണ്’, വീഡിയോ എടുക്കുന്നയാള്‍ പറയുന്നു.

രാവിലെ തന്നെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ റോത്തക് പൊലീസ് വീട്ടിലെത്തിയെന്നും നോട്ടീസും വാറണ്ടും ഒന്നുമില്ലാതെ എത്തിയെന്ന് പറയുന്നു. പൊലീസിനോട് നോട്ടീസ് എവിടെയാണെന്ന് പൊലീസുകാരോട് ചോദിക്കുന്നുമുണ്ട്.

അവരെ പിടിച്ചുവെച്ചുവെന്നും വിടില്ലെന്നും വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീടെന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.

Content Highlight: Villagers in Haryana allegedly detained Police  who entered home without warrant.

Latest Stories

We use cookies to give you the best possible experience. Learn more