മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് 2025ലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ എല്ലാ താരങ്ങളും വലിയ തയ്യാറെടുപ്പിലാണ്.
ഇതോടെ രാജസ്ഥാന്‍ സ്‌ക്വാഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 13 വയസുള്ള യുവ താരം വൈഭവ് സൂര്യവാംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ ബാറ്റിങ് പരിശീലകനുമായ വിക്രം റാത്തോര്‍. യുവ താരം ഇലവനെ ഭാഗം ആകാന്‍ സാധ്യത കുറവാണെന്നും ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമേ താരത്തെ ഉപയോഗിക്കുകയുള്ളൂ എന്നുമാണ് റാത്തോര്‍ പറഞ്ഞത്.
‘അദ്ദേഹത്തെ ഉപയോഗിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല, അത് ഞങ്ങളുടെ തന്ത്രത്തെയും എതിര്‍ ടീമിനെയും ആശ്രയിച്ചിരിക്കും. അദ്ദേഹം വളരെ പ്രത്യേകതയുള്ള കളിക്കാരനായതിനാലാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ നേടിയത്.
അവന് കഴിവുണ്ട്, അദ്ദേഹം അഗ്രസീവാണ്. ഇത്രയും പ്രായം കുറഞ്ഞ ഒരു കാളികാരനായിട്ടും അവന് ശക്തി എടുത്ത് പറയണം. അവന്‍ തന്നിരിക്കുന്ന സിഗ്‌നലുകള്‍ മികച്ചതാണ്, അദ്ദേഹം കഠിനാധ്വാനം ചെയ്താല്‍ ഒരു വലിയ കളിക്കാരനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ റാത്തോര്‍ പറഞ്ഞു.
ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനമാണ് വൈഭവ് അടുത്ത കാലത്തായി കാഴ്ചവെച്ചത്.
വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറിനേ വേണ്ടി കളിച്ച വൈഭവ്. ആറ് ഇന്നിങ്സുകളില്‍ നിന്ന് 22 ശരാശരിയില്‍ 132 റണ്‍സ് അദ്ദേഹം നേടി. ആഭ്യന്തര മത്സരത്തിലെ മികച്ച പെര്‍ഫോമന്‍സും രാജ്സ്ഥാന്‍ ട്രെയല്‍സിലെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് താരത്തെ ടീമിലെത്തിച്ചത്.
ഐ.പി.എല്‍ 2025നുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
ബാറ്റര്‍മാര്‍
നിതീഷ് റാണ
ശുഭം ദുബെ
ഷിംറോണ്‍ ഹെറ്റ്മെയര്‍ (വിദേശ താരം)
യശസ്വി ജെയ്‌സ്വാള്‍
റിയാന്‍ പരാഗ്
ഓള്‍റൗണ്ടര്‍മാര്‍
വാനിന്ദു ഹസരങ്ക(വിദേശ താരം)
വൈഭവ് സൂര്യവംശി
വിക്കറ്റ് കീപ്പര്‍മാര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്
ബൗളര്‍മാര്‍
മഹീഷ് തീക്ഷണ(വിദേശ താരം)
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി(വിദേശ താരം)
ക്വേന മഫാക്ക(വിദേശ താരം)
അശോക് ശര്‍മ
സന്ദീപ് ശര്‍മ
ജോഫ്രാ ആര്‍ച്ചര്‍(വിദേശ താരം)
യുദ്ധ്വീര്‍ സിങ്
Content Highlight: Vikram Rathour Talking About Vaibhav Suryavanshi