| Friday, 10th July 2020, 8:20 am

മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് വികാസ് ദുബെ പൊലീസ് പിടിയിലായത്. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ.

തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.   പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്.ടി.എഫ്) വാഹനങ്ങളില്‍ ഒന്ന് മറിഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയും ഹാമിര്‍പുരില്‍വെച്ച് ബുധനാഴ്ച രാവിലെ നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more