| Thursday, 29th March 2018, 7:17 pm

എന്തേ വന്നില്ല.. വന്നില്ല എന്ന് നോക്കിയിരിക്കയിരുന്നു, നന്ദിയുണ്ട്; മാതൃഭൂമിയെ പരിഹസിച്ച് സംവിധായകന്‍ ബോബന്‍ സാമുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തന്റെ സിനിമക്ക് റിവ്യു ചെയ്ത മാതൃഭൂമിയെ പരിഹസിച്ച് വികടകുമാരന്റെ സംവിധായകന്‍ ബോബന്‍സാമുവല്‍. എന്തേ വന്നില്ല വന്നില്ല എന്ന് നോക്കിയിരിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം.

ഫേസ്ബുക്ക് വഴിയായിരുന്നു ബോബന്റെ പരിഹാസം. “എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട് ??വീട്ടില്‍ അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തില്‍ ..കഷ്ടം എന്നായിരുന്നു ബോബന്റെ പോസ്റ്റ്.


Related News  ‘ഇത് വെച്ച് തുടച്ചാല്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന പേടി മാത്രമേയുള്ളൂ’; മാതൃഭൂമി പത്രത്തെ ടോയ്‌ലറ്റ് പേപ്പറാക്കി ഉപയോഗിച്ച് പ്രതിഷേധം; വീഡിയോ കാണാം


വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാനതാരങ്ങളായി ഇന്നാണ് വികടകുമാരന്‍ തിയേറ്ററുകളില്‍ എത്തിയത്. 1.5 സ്റ്റാറാണ് ചിത്രത്തിന് മാതൃഭൂമി നല്‍കിയിരിക്കുന്നത്.

നേരത്തെ മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി “ഇര” സിനിമയുടെ അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സിനിമയിടെ സസ്‌പെന്‍സ് ആദ്യ ദിനം തന്നെ റിവ്യവിലൂടെ പുറത്ത് വിട്ടതിനെതിരെയായിരുന്നു ഇര ടീം പ്രതിഷേധവുമായി രംഗത്തെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more