| Monday, 3rd April 2023, 10:55 pm

അഞ്ച് മില്യണും കടന്നു; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതും റെക്കോഡ് വേഗതയില്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിജയ് ചിത്രങ്ങളുടെ പുതിയ അപ്‌ഡേറ്റുകളെയൊക്കെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ടുള്ള വിജയ് ഞായറാഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ അക്കൗണ്ടിലേക്ക് ഫോളോവേഴ്‌സിന്റെ തള്ളിക്കയറ്റമായിരുന്നു.

അഞ്ച് മില്യണ്‍ ഫോളോവേഴ്‌സ് കടന്നിരിക്കുകയാണ് താരമിപ്പോള്‍. ഹെലോ നന്‍പന്‍സ് ആന്‍ഡ് നന്‍പീസ് എന്ന ക്യാപ്ഷനോടെ വിജയ് ഒരു ഫോട്ടോയും പങ്കുവെച്ചിരുന്നു. 5.1 മില്യണ്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടിലെ ഫോട്ടോക്ക് ഇതിനകം 5.4 മില്യണ്‍ ലൈക്കാണ് ലഭിച്ചിരിക്കുന്നത്.

ഈ അക്കൗണ്ടിലൂടെ വലിയൊരു റെക്കോഡ് കൂടിയാണ് നേരത്തെ താരത്തെ തേടിയെത്തുന്നത്. ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സ് വിജയ്‌ന്റെ അക്കൗണ്ട് ഫോളോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോട്ടുകള്‍. 99 മിനിറ്റ് കൊണ്ടാണ് ആക്റ്റര്‍ വിജയ് എന്ന അക്കൗണ്ട് ഒരു മില്യണ്‍ ആളുകള്‍ ഫോളോ ചെയ്തത്.

ഒരു മില്യണ്‍ ഫോളോവേഴ്‌സിന്റെ ഈ വേഗ നേട്ടത്തില്‍ രണ്ട് അക്കൗണ്ടുകള്‍ മാത്രമേ വിജയ്‌യുടെ മുന്നിലുള്ളൂ. ഒന്നാം സ്ഥാനത്ത് കെ- പോപ്പ് ബാന്‍ഡ് ആയ ബി.ടി.എസ് ആണ്. 43 മിനിറ്റ് കൊണ്ടാണ് ബി.ടി.എസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഒരു മില്യണ്‍ ഫോളോവേഴ്‌സായത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡ് താരം ഏയ്ഞ്ചലീന ജോളിയാണ്. 59 മിനിറ്റുകളിലാണ് ജോളിക്ക് ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിച്ചത്.

ലോകേഷ് കരകരാജിന്റെ ലിയോ ആണ് വിജയ്‌ന്റെ അടുത്ത ചിത്രം. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന ചിത്രം കൂടിയാണ് ലിയോ.

വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഇതിനുമുമ്പ് വിജയ്-ലോകേഷ് കൂട്ടായ്മയില്‍ വിജയമായ ചിത്രമാണ് മാസ്റ്റര്‍.

content highlight: Vijay started an Instagram account and gained followers in record speed

Latest Stories

We use cookies to give you the best possible experience. Learn more