| Friday, 31st July 2026, 8:53 pm

ശ്രീലങ്കയിലും പറയിച്ചിപ്പ് വിജയ് ശങ്കര്‍; ഒരോവറില്‍ 22 റണ്‍സ് വേണ്ടപ്പോള്‍ ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ആര് കരുതി!

ശ്രീരാഗ് പാറക്കല്‍

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ആറ് കാന്‍ഡി റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു ജാഫ്‌ന കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാഫ്‌ന ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ 200 റണ്‍സ് മാത്രമാണ് കാന്‍ഡിക്ക് നേടാന്‍ സാധിച്ചത്.

ജാഫ്‌ന കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ അവസാന ഓവറില്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ നേരിട്ടതാണ് കാന്‍ഡി റോയല്‍സിന് തിരിച്ചടിയായത്.

കാന്‍ഡിക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ദില്‍ഷന്‍ മധുശങ്ക എറിഞ്ഞ ഓവര്‍ വിജയ് ശങ്കറാണ് നേരിട്ടത്. എന്നാല്‍ വിജയത്തിന് പകരം കാന്‍ഡിയുടെ ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിങ്ങായിരുന്നു അവസാന ഓവറില്‍ കാണാന്‍ സാധിച്ചത്. ഓവറിലെ അഞ്ച് പന്തിലും തുഴഞ്ഞ വിജയ് ആറാം പന്തില്‍ വിക്കറ്റാകുകയും ചെയ്തു.

ഓവര്‍ തുടങ്ങുംമുമ്പ് തന്നെ മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ നുവാന്‍ തുഷാര ബാറ്റ് ചെയ്യാനെത്തിയതോടെ കാന്‍ഡിക്ക് കൈവശം ശേഷിച്ചിരുന്നത് ഒരു വിക്കറ്റ് മാത്രമായിരുന്നു. ഇതോടെ സ്‌ട്രൈക്കിലുണ്ടായിരുന്ന വിജയ് ശങ്കറിനായിരുന്നു ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും.

എന്നാല്‍ മധുശങ്കയുടെ കൃത്യതയ്ക്ക് മുന്നില്‍ ശങ്കറിന് താളം കണ്ടെത്താനായില്ല. ഓവറിലെ ആദ്യ അഞ്ച് പന്തിലും അദ്ദേഹത്തിന് ബൗണ്ടറി നേടാനായില്ല. അവസാന പന്തില്‍ റണ്‍സ് നേടാന്‍ ശ്രമിച്ചെങ്കിലും തൗഹിദ് ഹൃദോയിയുടെ ക്യാച്ചില്‍ വിജയ് ശങ്കര്‍ പുറത്താവുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മൂന്ന് 25 റണ്‍സ് നേടാന്‍ 21 പന്തുകളാണ് വിജയ് ശങ്കര്‍ നേരിട്ടത്.

തോല്‍വിയോടെ കാന്‍ഡി റോയല്‍സ് ലീഗ് ഘട്ടം ആറ് പോയിന്റുമായി അവസാനിപ്പിച്ചു. അതേസമയം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കാന്‍ഡി റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇനി ദാംബുള്ള സ്‌ട്രൈക്കേഴ്‌സ് സീസണിലെ അവസാന മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ കാന്‍ഡി പ്ലേ ഓഫില്‍ നിന്ന് പുറത്താകും.

അതേസമയം, ജാഫ്‌ന കിങ്‌സും ഗാലെ ജയന്റ്‌സും ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കൊളംബോ ടീമും ദാംബുള്ള സ്‌ട്രൈക്കേഴ്‌സും പോരാട്ടം തുടരുകയാണ്. കൊളംബോയുടെ അവസാന ലീഗ് മത്സരം ഗല്ലെ ജയന്റ്‌സിനെതിരെയായിരിക്കുമ്പോള്‍, ജാഫ്‌ന കിങ്‌സ് സിക്‌സേഴ്‌സിനെതിരായ മത്സരത്തോടെയാണ് ലീഗ് ഘട്ടം അവസാനിപ്പിക്കുക.

Content Highlight: Vijay Shankar Poor Performance In Sri Lanka premier league

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more