| Sunday, 20th September 2026, 4:00 pm

ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയാണ് ഷാരൂഖിനൊപ്പം ആ സീന്‍ ചെയ്തപ്പോള്‍ തോന്നിയത്: വിജയ് സേതുപതി

അശ്വിന്‍ രാജേന്ദ്രന്‍

തന്റെ കഠിനധ്വാനം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ അഭിനേതാവാണ് വിജയ് സേതുപതി. ഷോര്‍ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിജയ് സേതുപതി 2010ല്‍ പുറത്തിറങ്ങിയ തെന്മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.ിഋ തുടര്‍ന്ന് അഭിനയപ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം നായകനായും വില്ലനായും പിന്നീട് തമിഴില്‍ തിളങ്ങുകയായിരുന്നു. തമിഴിന് പുറത്ത് തെലുങ്കിലും ഹിന്ദിയിലും താരം ശ്രദ്ധേയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വിജയ് സേതുപതി. Photo: The Hindu

ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ വില്ലനായി വിജയ് സേതുപതി വേഷമിട്ടത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തമിഴ് സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജവാനിലായിരുന്നു വിജയ് ഷാരൂഖിന്റെ വില്ലനായി വേഷമിട്ടത്. ബോക്‌സ് ഓഫീസില്‍ 1000 കോടിയിലധികം നേടി വലിയ വിജയമായി മാറിയ ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സീനില്‍ അഭിനയിക്കുമ്പോള്‍ ഷാരൂഖിനോട് തനിക്ക് ശരിക്കും ദേഷ്യം തോന്നിയെന്ന് താരം പറഞ്ഞു. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. പക്ഷേ അവള്‍ക്ക് ഷാരൂഖ് ഖാനെയായിരുന്നു ഇഷ്ടം. താരത്തിന്റെ വലിയ ആരാധികയായിരുന്നു അവള്‍. അതിനാല്‍ എപ്പോഴെങ്കിലും അവളോട് റിവെഞ്ച് എടുക്കുമെന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി വന്നു.

Photo: X.com

ജവാനില്‍ അദ്ദേഹത്തിനെതിരെ വില്ലനായാണ് ഞാന്‍ വേഷമിട്ടത്. എനിക്കിപ്പോഴും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമെന്താണെന്ന് വെച്ചാല്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പൂര്‍ണമായും കഥാപാത്രമായി മാറുകയും അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ എതിരിടുകയുമായിരുന്നു,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi talks about his experience withj Sharukh Khan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more