| Saturday, 14th March 2026, 12:02 pm

ബാക്ക് ടു ബാക്ക് ക്വാളിറ്റി പ്രൊജക്ട്, ഒപ്പം കരിയര്‍ ബെസ്റ്റ് സിനിമയുടെ രണ്ടാം ഭാഗവും, മക്കള്‍ സെല്‍വന്റെ ലൈനപ്പ് കണ്ട് അന്തംവിട്ട് ആരാധകര്‍

അമര്‍നാഥ് എം.

ചെറിയ വേഷങ്ങള്‍ ചെയ്ത് ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് വിജയ് സേതുപതി.  പുതുപ്പേട്ടൈ, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്ത വിജയ് സേതുപതി പിസ്സയിലൂടെയാണ് നായകനായി അരങ്ങേറിയത്. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലടക്കം തന്റെ സാന്നിധ്യമറിയിക്കാന്‍ മക്കള്‍ സെല്‍വന് സാധിച്ചു.

2017ന് ശേഷം വിജയ് സേതുപതിയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പലപ്പോഴായി പാളിയിട്ടുണ്ട്. 96, മാസ്റ്റര്‍ പോലുള്ള സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ നായകനായി വേഷമിട്ട പല സിനിമകളും സാമ്പത്തികമായി വിജയം കൈവരിച്ചില്ല. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി ഗംഭീര സിനിമകളാണ് ഇപ്പോള്‍ വിജയ് സേതുപതിയുടെ ലൈനപ്പിലുള്ളത്.

താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മഹാരാജയുടെ സീക്വലും അതില്‍ ഉള്‍പ്പെടുന്നു. നിതിലന്‍ സ്വാമിനാഥന്റെ സംവിധാനത്തില്‍ 2024ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയിരുന്നു. ചിത്രത്തിന്റെ സീക്വലിനെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

‘മഹാരാജയുടെ സീക്വല്‍ ചെയ്യുന്നുണ്ട്. നിതിലന്‍ അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫൈനല്‍ ഹിയറിങ്ങിന് ശേഷം ആ പ്രൊജക്ട് ഒഫിഷ്യലായി അനൗണ്‍സ് ചെയ്യാനാണ് പ്ലാന്‍. ഒരുപാട് എക്‌സൈറ്റഡാണ് ആ പ്രൊജക്ടില്‍. ആദ്യഭാഗത്തിന് കിട്ടിയ സ്വീകരണം ഞെട്ടിച്ചു. എല്ലാവരും ഒരുപോലെ നല്ല അഭിപ്രായം പറഞ്ഞ സിനിമയായിരുന്നു അത്,’ വിജയ് സേതുപതി പറയുന്നു.

നടന്‍ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കാട്ടാനാണ് വിജയ് സേതുപതിയുടെ അടുത്ത ചിത്രം. മാര്‍ച്ച് 26ന് ചിത്രം ജിയോ ഹോട്‌സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും. വെട്രിമാരന്‍- സിലമ്പരസന്‍ കോമ്പോയിലൊരുങ്ങുന്ന അരസനിലും വിജയ് സേതുപതി ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുരി ജഗന്നാഥ് ഒരുക്കുന്ന സ്ലം ഡോഗും താരത്തിന്റെ ലൈനപ്പിലുണ്ട്.

ഇതിന് പുറമെ ബാലാജി ധരണീധരന്‍, മണിരത്‌നം, എന്നിവരുമായും താരം കൈകോര്‍ക്കുന്നുണ്ട്. തഗ് ലൈഫിന് ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ ധനുഷായിരുന്നു ആദ്യം നായകനാകേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിലേക്ക് വിജയ് സേതുപതി എത്തുകയായിരുന്നു. അദ്ദേഹം പറഞ്ഞ കഥ തനിക്ക് ഇഷ്ടമായെന്നും എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും എത്തിക്കോളാമെന്ന് താന്‍ അറിയിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi have a Massive lineup including the sequel of Maharaja

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more