| Thursday, 29th December 2022, 5:46 pm

വാരിസിന്റെ റണ്ണിങ് ടൈം പുറത്ത് വിട്ടു, സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിസിന്റെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും പൊതുവെ ലഭിക്കുന്നത്. ചിത്രത്തിന്റ റണ്ണിംഗ് ടൈമിനെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആ വാര്‍ത്തയും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വാരിസിന്റെ റണ്ണിംഗ് ടൈം രണ്ട് മണിക്കൂറും 43 മിനിറ്റുമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. എസ് തമന്‍ സംഗീത നല്‍കിയ ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് അടുത്തിടെ പിന്നണി പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന സിനിമ പൊങ്കലിന് തിയേറ്ററിലെത്തും.

വിജയ്ക്ക് പുറമേ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെ വാരിസ് അണിനിരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റാണ് വാരിസ്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണിത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം അജിത് സിനിമയായ തുണിവും പൊങ്കലിന് തന്നെയാണ് റിലീസ് ചെയ്യുന്നത്. എച്ച്.വിനോദ്് സംവിധാനെ ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

ഇരുവരുടെയും അടുത്ത ചിത്രങ്ങളായ തുണിവും വാരിസും ഒരേ സമയമാണ് തിയേറ്ററിലെത്തുക എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് തമിഴ്‌നാട്ടില്‍ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും ഏറ്റെടുത്തിരിക്കുന്നത്.

2014ലാണ് ഇതിനുമുമ്പ് തിയേറ്ററില്‍ വിജയ് അജിത് ചിത്രങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവുമായിരുന്നു അന്ന് മത്സരിച്ച ചിത്രങ്ങള്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വാരിസില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുണിവില്‍ മഞ്ജു വാര്യരാണ് നായിക.

content highlight: vijay’s new movie running time

Latest Stories

We use cookies to give you the best possible experience. Learn more