സമീപകാല സിനിമാ ചരിത്രത്തിലൊന്നും തന്നെ ജന നായകന്‍ പോലെ ഒരു സിനിമയ്ക്കായി ആരാധകര്‍ കാത്തിരുന്നിട്ടുണ്ടാവില്ല. കോളിവുഡിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള താരമായ വിജയ് തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കവെ സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ഇതിനാല്‍ തന്നെ താരത്തിന്റെ അവസാന ചിത്രമായ ജന നായകന്‍ വലിയ വിജയമാക്കി വിജയ്ക്കുള്ള യാത്രയയപ്പ് ഗംഭീരമാക്കാനായിരുന്നു ആരാധകരുടെ തീരുമാനം.
ജന നായകന്‍. Photo: X.com
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാല്‍ ജനുവരി 9ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ അനിശ്ചിതത്വത്തിലായതോടെ വലിയ നിരാശയിലായിരുന്നു പ്രേക്ഷകര്‍. പിന്നീട് ചിത്രത്തിന്റെ പ്രിന്റ് ചോരുകയും ചെയ്തതോടെ നിരാശ ഇരട്ടിയാകുകയും ചെയ്തു. എന്നാല്‍ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് താന്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയിക്കൊണ്ടാണ് സിനിമയെ വെല്ലുന്ന മാസ് ജീവിതത്തില്‍ കാണിച്ചത്. ഇതോടെ വിജയ്‌യുടെ ‘വണ്‍ ലാസ്റ്റ് ഡാന്‍സായ’ ജന നായകനെ വമ്പന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു വിജയ് ആരാധകര്‍.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് ഇന്ന് (ജൂലൈ 23) ന് ജന നായകന്‍ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ സ്വീകരണം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിജയ് ആരാധകര്‍. ഇതിനോടകം പ്രിന്റ് ലീക്കായ ചിത്രത്തിന് 60 കോടിയിലധികം രൂപയാണ് പ്രീ സെയിലിലൂടെ ലഭിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിരുന്നിട്ടും പല തമിഴ് താരങ്ങളുടെ ചിത്രങ്ങള്‍ക്കും നേടാന്‍ കഴിയാത്ത കളക്ഷനാണ് റിലീസിന് മുമ്പ് ജന നായകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദളപതി വിജയ് എന്ന ടൈറ്റില്‍ കാര്‍ഡിന് പകരം ചീഫ് മിനിസ്റ്റര്‍ വിജയ് എന്ന ടൈറ്റില്‍ കാര്‍ഡ് ആഘോഷിക്കാനും കാത്തിരിക്കുകയാണ് ആരാധകര്‍. ലോകമെമ്പാടും 2500ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
വിജയ്. Photo: Deccan Chronicle
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‌യുടെ സഹോദരി കഥാപാത്രമായി മലയാളികളുടെ പ്രിയ താരം മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം വൈറലായിരുന്നു.
Content Highlight: Vijay Film Jana nayagan gets 60 crore plus in Pre sales